കോവിഡ് കാലത്ത് കുട്ടിക്രിക്കറ്റ് പൂരം ആദ്യം ഉയരുക കരീബിയന്‍ ദ്വീപില്‍; സിപിഎല്‍ ആരംഭിക്കുന്നു

മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. ഒഫീഷ്യലുകളേയും ടീമുകളേയും ക്ലസ്റ്ററുകളായി തിരിക്കും
കോവിഡ് കാലത്ത് കുട്ടിക്രിക്കറ്റ് പൂരം ആദ്യം ഉയരുക കരീബിയന്‍ ദ്വീപില്‍; സിപിഎല്‍ ആരംഭിക്കുന്നു

കോവിഡ് കാലത്ത് ആരംഭിക്കുന്ന ആദ്യ ട്വന്റി20  ലീഗ് കരീബിയന്‍ പ്രീമിയര്‍ ലീഗ്. ഓഗസ്റ്റ് 18 മുതല്‍ നിശ്ചയിച്ചിരുന്നത് പോലെ സിപിഎല്‍ ആരംഭിക്കും. 

സെപ്തംബര്‍ 20നാണ് ഫൈനല്‍. ട്രിനിഡാഡിലും, ടൊബാഗോയിലും മാത്രമായിട്ടായിരിക്കും മത്സരങ്ങള്‍. എല്ലാ ടീമും, ഒഫീഷ്യലുകളും ഒരു ഹോട്ടലിലായിരിക്കും തങ്ങുക. ആദ്യ രണ്ട് ആഴ്ച ക്വാറന്റീന്‍ പാലിക്കണം. 

മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. ഒഫീഷ്യലുകളേയും ടീമുകളേയും ക്ലസ്റ്ററുകളായി തിരിക്കും. ഈ ക്ലസ്റ്ററുകളില്‍ ആര്‍ക്കെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഈ ക്ലസ്റ്ററിലെ എല്ലാ അംഗങ്ങളേയും 14 ദിവസത്തെ ക്വാറന്റീനിലേക്ക് വിടും. 

അടച്ചിട്ട സ്റ്റേഡിയത്തില്‍ തന്നെയാവും മത്സരങ്ങള്‍. റാഷിദ് ഖാന്‍, ക്രിസ് ലിന്‍, സൊഹെയ്ല്‍ തന്‍വീര്‍, മുഹമ്മദ് നബി, സ്റ്റൊയ്‌നിസ്, ടെയ്‌ലര്‍, ബ്രാത്വെയ്റ്റ് എന്നിങ്ങനെ പ്രമുഖ കളിക്കാര്‍ സിപിഎല്‍ കളിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് പ്രവിന്‍ താംബേയും സിപിഎല്‍ ഈ സീസണില്‍ കളിക്കും. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു താരം സിപിഎല്ലില്‍ കളിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com