ലോക റെക്കോര്‍ഡ് തകര്‍ക്കുന്നതിലും ദുഷ്‌കരമാണത്, അച്ഛനായതോടെ ഉറക്കമില്ലെന്ന് ബോള്‍ട്ട്

'ഒരുപാട് ഉറങ്ങുന്ന പ്രകൃതമാണ് എന്റേത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഉണര്‍ന്നിരിക്കണം'
ലോക റെക്കോര്‍ഡ് തകര്‍ക്കുന്നതിലും ദുഷ്‌കരമാണത്, അച്ഛനായതോടെ ഉറക്കമില്ലെന്ന് ബോള്‍ട്ട്

ലോക റെക്കോര്‍ഡ് മറികടക്കുന്നതിലും ദുഷ്‌കരമാണ് അച്ഛന്റെ കടമകള്‍ നിറവേറ്റുന്നതിലെന്ന് ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട്. കുഞ്ഞ് ജനിച്ച ആദ്യ ആഴ്ച ഉറങ്ങാതിരുന്നതിലൂടെ തനിക്ക് വയ്യാതായതായും ബോള്‍ട്ട് പറയുന്നു. 

ഒരുപാട് ഉറങ്ങുന്ന പ്രകൃതമാണ് എന്റേത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഉണര്‍ന്നിരിക്കണം, എന്ത് സംഭവിച്ചാലും ഞാന്‍ ഉണരണം എന്ന ചിന്തയാണ് എന്നിലുള്ളത്. രാത്രി അവളെ നോക്കിയിരിക്കും. ഞാന്‍ അതില്‍ കൂടുതല്‍ മികവ് നേടുകയും പഠിക്കുകയും ചെയ്യുന്നു, ബോള്‍ട്ട് പറഞ്ഞു. മെയിലാണ് ബോള്‍ട്ടിന് പെണ്‍കുഞ്ഞ് പിറന്നത്. ഒളിംപിയ ലൈറ്റ്‌നിങ് ബോള്‍ട്ട് എന്നാണ് കുഞ്ഞിന്റെ പേര്. 

തന്റെ പരിശീലകന്‍ ആവശ്യപ്പെട്ടിരുന്നു എങ്കില്‍ വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് ട്രാക്കിലേക്ക് താന്‍ മടങ്ങി എത്തിയാനേ എന്നും ട്രംപ് പറഞ്ഞു. കാരണം എന്റെ പരിശീലകനില്‍ ഞാന്‍ അത്രമാത്രം വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. വീണ്ടും ഇറങ്ങാം എന്ന് അദ്ദേഹം പറഞ്ഞാല്‍ എനിക്ക് അറിയാം അത് സാധ്യമാവും എന്ന്, ബോള്‍ട്ട് പറഞ്ഞു. 

ഗ്ലെന്‍ മില്‍സ് ആണ് ബോള്‍ട്ടിന്റെ പരിശീലകന്‍. 100 മീറ്ററിലും 200 മീറ്ററിലും റെക്കോര്‍ഡ് സമയം കണ്ടെത്തിയ ബോള്‍ട്ട് എട്ട് വട്ടമാണ് ഒളിംപിക് ചാമ്പ്യനായത്. ലണ്ടനില്‍ ലോക ചാമ്പ്യന്‍ഷിപ്പിലാണ് ബോള്‍ട്ട് അവസാനമായി ഇറങ്ങിയത്. 2017ലായിരുന്നു അത്. അന്ന് 100 മീറ്ററില്‍ വെങ്കലം നേടിയതോടെയാണ് ഇനി ട്രാക്കിലേക്ക് ഇല്ലെന്ന് ബോള്‍ട്ട് പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com