ഒരിക്കല്‍ സച്ചിന് ഓര്‍മിപ്പിക്കേണ്ടി വന്നു, എന്നാലും പോവുക പതിയെ; ടോസിന് വൈകുന്ന ഗാംഗുലിയെ കുറിച്ച് ഇര്‍ഫാന്‍ പഠാന്‍ 

ടോസിന്റെ സമയമായെന്ന് ഗാംഗുലി ഓര്‍ക്കാറില്ലെന്നാണ് ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്
ഒരിക്കല്‍ സച്ചിന് ഓര്‍മിപ്പിക്കേണ്ടി വന്നു, എന്നാലും പോവുക പതിയെ; ടോസിന് വൈകുന്ന ഗാംഗുലിയെ കുറിച്ച് ഇര്‍ഫാന്‍ പഠാന്‍ 

വഡോദര: ടോസിന് വൈകി എത്തുന്ന നായകന്‍ എന്ന ആക്ഷേപം സൗരവ് ഗാംഗുലിക്ക് മേല്‍ പല കളിക്കാരും ഉന്നയിച്ചിട്ടുണ്ട്. ടോസിന്റെ സമയമായെന്ന് ഗാംഗുലി ഓര്‍ക്കാറില്ലെന്നാണ് ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്. 

ടോസിന് സമയമായി എന്ന് ഗാംഗുലിയെ ഓര്‍മിപ്പിക്കുന്നത് ടീം മാനേജറാണ്. ഒരിക്കല്‍ ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ ടെസ്റ്റ് വന്നപ്പോഴും ഗാംഗുലി ടോസിന്റെ കാര്യം മറന്നു. അന്ന് സച്ചിനാണ് ഗാംഗുലിയെ ഓര്‍മിപ്പിച്ചത് എന്നും പഠാന്‍ പറയുന്നു. 

വൈകിയാലും സമയമെടുത്ത് മാത്രമേ ഗാംഗുലി ടോസിന് പോയിരുന്നുള്ളു. ഷൂ കെട്ടിക്കൊണ്ടിരിക്കും. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും. വൈകി എത്തുമ്പോള്‍ അവരുടെ മുഖത്ത് നമുക്ക് സമ്മര്‍ദം കാണാം. എന്നാല്‍ ഗാംഗുലിയുടെ മുഖത്ത് അങ്ങനെയൊന്ന് ഉണ്ടാവില്ലെന്നും പഠാന്‍ പറഞ്ഞു. 

ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും, ഇംഗ്ലണ്ട് മുന്‍ നായകന്‍ നാസര്‍ ഹുസെയ്‌നും ഗാംഗുലി ടോസിന് വൈകി വരുന്നത് അലോസരപ്പെടുത്തിയതായി പറഞ്ഞിരുന്നു. ഗാംഗുലി ടോസിന് വൈകി എത്തുന്നത് വെറുത്തിരുന്നു എന്നാണ് നാസര്‍ ഹുസെയ്ന്‍ പറഞ്ഞത്. എന്നാല്‍ ടോസിന് വൈകുന്നത് മനപൂര്‍വം അല്ല എന്ന് അടുത്തിടെ മായങ്ക് അഗര്‍വാളിനൊപ്പമുള്ള ചാറ്റ് ഷോയില്‍ ഗാംഗുലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com