കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ജോഫ്ര ആര്‍ച്ചര്‍; ടെസ്റ്റിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ടീമില്‍ നിന്ന് പുറത്താക്കി ഇംഗ്ലണ്ട്

പ്രോട്ടോക്കോള്‍ തെറ്റിച്ചതിന് ടീം അംഗങ്ങളോടും മാനേജ്‌മെന്റിനോടും ആര്‍ച്ചര്‍ ക്ഷമ ചോദിച്ചു
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ജോഫ്ര ആര്‍ച്ചര്‍; ടെസ്റ്റിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് ടീമില്‍ നിന്ന് പുറത്താക്കി ഇംഗ്ലണ്ട്

മാഞ്ചസ്റ്റര്‍:  വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാമത്തെ ടെസ്റ്റില്‍ നിന്ന് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറെ ഒഴിവാക്കി. കോവിഡ് 19 ബയോ സെക്യുവര്‍ പ്രോട്ടോക്കോള്‍ തെറ്റിച്ചതോടെയാണ് നടപടി. 

പ്രോട്ടോക്കോള്‍ തെറ്റിച്ചതിന് ടീം അംഗങ്ങളോടും മാനേജ്‌മെന്റിനോടും ആര്‍ച്ചര്‍ ക്ഷമ ചോദിച്ചു. അഞ്ച് ദിവസം ആര്‍ച്ചര്‍ ഇനി സെല്‍ഫ് ഐസൊലേഷനില്‍ കഴിയണം. എന്നാല്‍ എന്ത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണ് ആര്‍ച്ചര്‍ നടത്തിയത് എന്ന് വ്യക്തമല്ല. 

എന്റെ പ്രവര്‍ത്തിയില്‍ എനിക്ക് അതിയായ സങ്കടമുണ്ട്. ടീമിന്റേയും മാനേജ്‌മെന്റിന്റേയും സുരക്ഷക്ക് ഞാന്‍ ഭീഷണി ഉയര്‍ത്തി. എന്റെ പ്രവര്‍ത്തിയുടെ അനന്തര ഫലങ്ങളുടെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. ബയോ സെക്യുവര്‍ ബബിളിലെ എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു, ജോഫ്ര ആര്‍ച്ചര്‍ പറഞ്ഞു. 

ഇനി ആര്‍ച്ചറിനെ രണ്ട് വട്ടം കോവിഡ് ടെസ്റ്റിന് വിധേയമാക്കും. ഇനിയുള്ള അഞ്ച് ദിവസത്തിന് ഇടയില്‍ നടത്തുന്ന രണ്ട് കോവിഡ് ടെസ്റ്റില്‍ രണ്ടിലും ആര്‍ച്ചറിന്റെ ഫലം നെഗറ്റീവ് ആവണം. ആര്‍ച്ചറുടെ പ്രോട്ടോക്കോള്‍ ലംഘനത്തെ തുടര്‍ന്ന് സ്വീകരിച്ച മുന്‍കരുതലുകളില്‍ വെസ്റ്റ് ഇന്‍ഡീസ് ടീം തൃപ്തരാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ആര്‍ച്ചര്‍ പുറത്തേക്ക് പോവുന്നത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്‍പിലാണ് വിന്‍ഡിസ് ഇപ്പോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com