മൂന്ന് മാസവും മൂന്ന് രഞ്ജി ട്രോഫി മത്സരവും നല്‍കൂ, റണ്‍സ് കണ്ടെത്തി ഞാന്‍ കാണിച്ചു തരാം; ഗാംഗുലി

അന്ന് നാഗ്പൂരിലെ ടെസ്റ്റോടെ വിരമിച്ചില്ലായിരുന്നു എങ്കില്‍ പിന്നെ വന്ന ടെസ്റ്റിലും തനിക്ക് റണ്‍സ് കണ്ടെത്താന്‍ സാധിച്ചേനെ എന്ന് ഗാംഗുലി പറയുന്നു
മൂന്ന് മാസവും മൂന്ന് രഞ്ജി ട്രോഫി മത്സരവും നല്‍കൂ, റണ്‍സ് കണ്ടെത്തി ഞാന്‍ കാണിച്ചു തരാം; ഗാംഗുലി

കൊല്‍ക്കത്ത: ആറ് മാസം പരിശീലനത്തിന് സമയം നല്‍കി, മൂന്ന് രഞ്ജി ട്രോഫി മത്സരം കളിക്കാന്‍ ഇപ്പോള്‍ ആവശ്യപ്പെട്ടാലും തനിക്ക് റണ്‍സ് കണ്ടെത്താനാവുമെന്ന് ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. അന്ന് നാഗ്പൂരിലെ ടെസ്റ്റോടെ വിരമിച്ചില്ലായിരുന്നു എങ്കില്‍ പിന്നെ വന്ന ടെസ്റ്റിലും തനിക്ക് റണ്‍സ് കണ്ടെത്താന്‍ സാധിച്ചേനെ എന്ന് ഗാംഗുലി പറയുന്നു. 

ഏകദിനത്തില്‍ എനിക്ക് രണ്ട് പരമ്പരകള്‍ കൂടി അനുവദിച്ചിരുന്നെങ്കില്‍ ഞാന്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തിയേനെ. നാഗ്പൂരില്‍ വിരമിച്ചില്ലായിരുന്നു എങ്കില്‍ പിന്നെ വന്ന രണ്ട് ടെസ്റ്റ് പരമ്പരകളിലും എനിക്ക് റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞേനെ. അതല്ലാതെ, ഇപ്പോള്‍ നിങ്ങളെനിക്ക് ആറ് മാസം പരിശീലനത്തിന് നല്‍കു. മൂന്ന് രഞ്ജി ട്രോഫി കളിക്കാന്‍ അനുവദിക്കൂ, ഇന്ത്യക്ക് വേണ്ടി ടെസ്റ്റില്‍ ഞാന്‍ സ്‌കോര്‍ കണ്ടെത്തും. 

ആറ് മാസം വേണ്ട, മൂന്ന് മാസം മതിയാവും എനിക്ക്, ഞാന്‍ റണ്‍സ് സ്‌കോര്‍ ചെയ്ത് കാണിച്ചു തരാം. ബംഗാളി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലിയുടെ വാക്കുകള്‍. എനിക്ക് കളിക്കാന്‍ നിങ്ങള്‍ അവസരം നല്‍കിയേക്കില്ല. പക്ഷേ എനിക്കുള്ളിലെ വിശ്വാസം തകര്‍ക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെയാവുമെന്നും ഗാംഗുലി ചോദിച്ചു. 

ആ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ കളിക്കാരില്‍ ഒരാളായിട്ടും എന്നെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി. നിങ്ങളുടെ പ്രകടനം എത്രമാത്രം മികച്ചതാണെന്നല്ല. പ്രകടനം കാഴ്ചവെക്കാനുള്ള വേദി എടുത്ത് മാറ്റി കഴിഞ്ഞാല്‍ പിന്നെ എങ്ങനെ തെളിയിക്കും...ആരെ കാണിച്ചു കൊടുക്കാനാണ്? അതാണ് എനിക്ക് സംഭവിച്ചത്....

2007-08ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെയാണ് ഗാംഗുലിയേയും ദ്രാവിഡിനേയേും ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഗാംഗുലി വിരമിച്ചു. എന്നാല്‍ 2012 വരെ ഐപിഎല്ലിലും ഡൊമസ്റ്റിക് ക്രിക്കറ്റിലും ഗാംഗുലിയുടെ സാന്നിധ്യമുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com