ഗാംഗുലിയോ ധോനിയോ? ആരാണ് മികച്ച ക്യാപ്റ്റന്‍?; മറുപടിയുമായി പാര്‍ഥിവ് പട്ടേല്‍

ഗാംഗുലിയോ ധോനിയോ? ആരാണ് മികച്ച ക്യാപ്റ്റന്‍?; മറുപടിയുമായി പാര്‍ഥിവ് പട്ടേല്‍
ഗാംഗുലിയോ ധോനിയോ? ആരാണ് മികച്ച ക്യാപ്റ്റന്‍?; മറുപടിയുമായി പാര്‍ഥിവ് പട്ടേല്‍

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ തലമുറ തിരിഞ്ഞ് തര്‍ക്കിക്കുന്ന വിഷയമാണ് മഹേന്ദ്ര സിങ് ധോനിയാണോ സൗരവ് ഗാംഗുലിയാണോ മികച്ച ക്യാപ്റ്റന്‍ എന്നത്. ഇന്ന് കാണുന്ന സ്ഥിരത ടീമിലുണ്ടാക്കിയത് ഗാംഗുലിയാണെന്ന് ഒരുകൂട്ടര്‍ വാദിക്കുന്നു. അതല്ല ധോനിയാണ് വിജയത്തില്‍ സ്ഥിരത പുലര്‍ത്തിയതും ലോക കിരീടങ്ങള്‍ സ്വന്തമാക്കിയതെന്നും മറുകൂട്ടരും വാദമുയര്‍ത്തുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തില്‍ തന്ത്രങ്ങളുടെ മികവും സഹ താരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കഴിവും ഇച്ഛാശക്തിയോടെ ടീമില്‍ ഇടപെടാനുള്ള ആത്മവിശ്വാസവും പുലര്‍ത്തിയ രണ്ട് നായകന്‍മാരാണ് ഗാംഗുലിയും ധോനിയും. 2000ത്തില്‍ കോഴ വിവാദത്തില്‍പ്പെട്ട് നാണംകെട്ട ക്രിക്കറ്റ് ടീമിനെ മികവിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ ഗാംഗുലി കാണിച്ച മികവ് അസാമാന്യമായിരുന്നു. അതേസമയം തന്നെ ധോനിയും ഗാംഗുലിയും വ്യത്യസ്തമായ ശൈലിയിലാണ് ടീമിനെ നയിച്ചത് എന്നതും ശ്രദ്ധേയമാണ്.

ഇപ്പോഴിതാ ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും വിക്കറ്റ് കീപ്പറുമായ പാര്‍ഥിവ് പട്ടേല്‍. ധോനിയേക്കാള്‍ മാര്‍ക്ക് പാര്‍ഥിവ് നല്‍കുന്നത് ഗാംഗുലിക്കാണ്. അതിന് വ്യക്തമായ കാരണവും പാര്‍ഥിവ് നിരത്തുന്നുണ്ട്.

'ഒരു ക്യാപ്റ്റന്‍ ധാരാണം അന്താരാഷ്ട്ര കിരീടങ്ങള്‍ സമ്മാനിച്ചു. ഒരു നായകന്‍ വിജയതൃഷ്ണ നശിച്ച ഒരു ടീമിനെ കൈപിടിച്ച് മുകളിലേക്കുയര്‍ത്തി. 2000ത്തില്‍ ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീം ദുഷ്‌കരമായ വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. അവിടെ നിന്ന് അദ്ദേഹം ടീമിനെ വാര്‍ത്തെടുത്തു. വിദേശ മണ്ണില്‍ വിജയം ശീലമാക്കിയ ഒരു ടീമായി ഇന്ത്യയെ മാറ്റി. അതിന് മുന്‍പ് വിദേശത്ത് ഇന്ത്യ വിജയിച്ചില്ല എന്ന് പറയുന്നില്ല. എന്നാല്‍ വലിയ വിജയങ്ങള്‍ സ്ഥിരതയോടെ വിദേശ പര്യടനത്തിന് പോയി സ്വന്തമാക്കിയത് ഗാംഗുലിയുടെ കാലത്താണ്'- പാര്‍ഥിവ് പറയുന്നു.

ദക്ഷിണാഫ്രിക്കയില്‍ നടന്ന 2003ലെ ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തുമെന്ന് ഒരാളും പ്രതീക്ഷിച്ചിരുന്നില്ല. ധോനി ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സമ്മാനിച്ച നായകനാണ്. എന്നാല്‍ എന്റെ വോട്ട് ഗാംഗുലിക്ക് തന്നെയാണ്. കാരണം അത്രയും കഠിനമായ വഴികളിലൂടെ സഞ്ചരിക്കുകയായിരുന്ന ടീമിനെ മികച്ച സംഘമാക്കി നിര്‍മിച്ചെടുക്കാന്‍ ഗാംഗുലിക്കാണ് സാധിച്ചത്. അതിനാലാണ് തന്റെ മാര്‍ക്ക് ഗാംഗുലിക്ക് നല്‍കുന്നതെന്നും പാര്‍ഥിവ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com