ഗാംഗുലി യുവിക്ക് എങ്ങനെയാണോ അതാണ് പന്തിന് കോഹ്‌ലി; ഇരുവരും ഒരേ വഴിയിലെന്ന് ഇര്‍ഫാന്‍ പഠാന്‍

നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോഴേക്കും അഞ്ചോ ആറോ യുവതാരങ്ങളെ കോഹ് ലി ഇന്ത്യക്ക് നല്‍കിയിട്ടുണ്ടാവും
ഗാംഗുലി യുവിക്ക് എങ്ങനെയാണോ അതാണ് പന്തിന് കോഹ്‌ലി; ഇരുവരും ഒരേ വഴിയിലെന്ന് ഇര്‍ഫാന്‍ പഠാന്‍

മുംബൈ: യുവരാജ് സിങ്ങിനെ സൗരവ് ഗാംഗുലി എങ്ങനെ വളര്‍ത്തി കൊണ്ടുവന്നോ സമാനമായ സമീപനമാണ് റിഷഭ് പന്തിന്റെ കാര്യത്തില്‍ കോഹ് ലിയും പിന്തുടരുന്നത് എന്ന് ഇര്‍ഫാന്‍ പഠാന്‍. 

യുവതാരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കി അവരെ ഒരുപാട് പിന്തുണച്ച നായകനായിരുന്നു ഗാംഗുലി. അതുപോലെ, നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോഴേക്കും അഞ്ചോ ആറോ യുവതാരങ്ങളെ കോഹ് ലി ഇന്ത്യക്ക് നല്‍കിയിട്ടുണ്ടാവും. ഗാംഗുലിയുടെ വഴിയെയാണ് കോഹ് ലിയും സഞ്ചരിക്കുന്നത്, ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

ടീമിലെ പന്തിന്റെ സ്ഥാനം ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കോഹ് ലിയോട് ആരാഞ്ഞു. ഈ സമയം പന്തിനെ പിന്തുണക്കുകയാണ് കോഹ് ലി ചെയ്തത്. പന്തിന്റെ കഴിവ് കോഹ് ലി തിരിച്ചറിഞ്ഞു. അവരുടെ കഴിവില്‍ വിശ്വാസം വെച്ച് വേണ്ട അവസരങ്ങള്‍ നല്‍കി വളര്‍ത്തി കൊണ്ട് വരിക എന്നതാണ് നായകനായ കോഹ് ലിയുടേയും സെലക്ടര്‍മാരുടേയും ഉത്തരവാദിത്വം എന്നും പഠാന്‍ ചൂണ്ടിക്കാണിക്കുന്നു. 

തുടക്ക കാലത്ത് 19-20 ആയിരുന്നു യുവരാജ് സിങ്ങിന്റെ ബാറ്റിങ് ശരാശരി. തന്റെ രണ്ടാം മത്സരത്തില്‍ ഓസീസിനെതിരെ അര്‍ധ സെഞ്ചുറി നേടിയതിന് ശേഷം വലിയ സ്‌കോറുകള്‍ കണ്ടെത്താന്‍ യുവിക്കായില്ല. എന്നാല്‍ യുവിയുടെ കഴിവ് തിരിച്ചറിഞ്ഞ് ഗാംഗുലി യുവിക്ക് പിന്തണ നല്‍കി ഉറച്ച് നിന്നു, ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com