ലോക ജനസംഖ്യയുടെ ആറില്‍ ഒരു വിഭാഗം എന്നെ അറിഞ്ഞു; ''ഷോള്‍ഡര്‍ ബിഫോര്‍ വിക്കറ്റ്'' ഔട്ടില്‍ വിവാദ അമ്പയര്‍

അഡ്‌ലെയ്ഡില്‍ മഗ്രാത്തിന്റെ ഡെലിവറിയില്‍ സച്ചിന്റെ ഷോല്‍ഡറില്‍ പന്ത് കൊണ്ടപ്പോള്‍ വിക്കറ്റിന് നേരെ എന്ന നിയമം ചൂണ്ടി ഹാര്‍പര്‍ ഔട്ട് വിധിക്കുകയായിരുന്നു
ലോക ജനസംഖ്യയുടെ ആറില്‍ ഒരു വിഭാഗം എന്നെ അറിഞ്ഞു; ''ഷോള്‍ഡര്‍ ബിഫോര്‍ വിക്കറ്റ്'' ഔട്ടില്‍ വിവാദ അമ്പയര്‍

1999ല്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ സച്ചിനെ ഔട്ട് വിധിച്ചതിന് പിന്നാലെ ലോക ജനസംഖ്യയിലെ ആറില്‍ ഒരു ശതമാനം തന്നെ കുറിച്ച് അറിഞ്ഞുവെന്ന് അമ്പയര്‍ ഡാരില്‍ ഹാര്‍പര്‍. അഡ്‌ലെയ്ഡില്‍ മഗ്രാത്തിന്റെ ഡെലിവറിയില്‍ സച്ചിന്റെ ഷോല്‍ഡറില്‍ പന്ത് കൊണ്ടപ്പോള്‍ വിക്കറ്റിന് നേരെ എന്ന നിയമം ചൂണ്ടി ഹാര്‍പര്‍ ഔട്ട് വിധിക്കുകയായിരുന്നു. 

മഗ്രാത്തിന്റെ ഷോര്‍ട്ട് പിച്ച് ഡെലിവറി കുനിഞ്ഞ് നിന്ന് സച്ചിന്‍ നേരിട്ടപ്പോള്‍ അത് എല്‍ബിഡബ്ല്യു ആയി കണ്ട് ഹാര്‍പര്‍ ഔട്ട് വിധിക്കുകയായിരുന്നു. ആ സംഭവത്തില്‍ ഇപ്പോഴും രണ്ട് അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. 

അവിടെ സച്ചിനെ ഔട്ട് വിളിച്ചതില്‍ എനിക്ക് ഇപ്പോഴും അഭിമാനമുണ്ട്. ഭയമില്ലാതെ നിയമം പാലിക്കുകയാണ് അവിടെ ഞാന്‍ ചെയ്തത്. സച്ചിനെ ഔട്ട് വിധിച്ച തീരുമാനത്തെ കുറിച്ച് ഓരോ ദിവസവും ഞാന്‍ ചിന്തിക്കാറുണ്ട്. പക്ഷേ അത് എന്റെ ജീവിതത്തിലെ ദുസ്വപ്‌നമോ, മോശം നിമിഷമോ ഒന്നുമല്ലെന്നും ഹാര്‍പര്‍ പറയുന്നു. 

എന്നാല്‍ അന്ന് താന്‍ ഔട്ട് ആയിരുന്നു എന്ന് തന്നെയാണ് സച്ചിന്‍ വിശ്വസിക്കുന്നത് എന്ന് എംഎസ്‌കെ പ്രസാദ് തന്നോട് പറഞ്ഞതായും ഹാര്‍പര്‍ പറയുന്നു. 2018 ഡിസംബറില്‍ അഡ്‌ലെയ്ഡ് ഓവലില്‍ എംഎസ്‌കെ പ്രസാദിനെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം എന്നോട് പറഞ്ഞത്. വിവാദ ഔട്ടിന് ശേഷം ഇന്ത്യയുടെ 26 ടെസ്റ്റിലും 44 ഏകദിനത്തിലും ഞാന്‍ അമ്പയറായി. എന്നാല്‍ ഒരിക്കല്‍ പോലും സച്ചിനുമായി ആ വിഷയം സംസാരിച്ചിട്ടില്ലെന്നും ഹാര്‍പര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com