വിന്‍ഡിസിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ടിന്റെ പകവീട്ടല്‍; 113 റണ്‍സ് ജയത്തോടെ പരമ്പരയില്‍ ഒപ്പത്തിനൊപ്പം 

രണ്ട് ഇന്നിങ്‌സിലും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ബെന്‍ സ്റ്റോക്ക്‌സ് ആണ് വിന്‍ഡിസിന് മുന്‍പില്‍ വില്ലനായത്
വിന്‍ഡിസിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ടിന്റെ പകവീട്ടല്‍; 113 റണ്‍സ് ജയത്തോടെ പരമ്പരയില്‍ ഒപ്പത്തിനൊപ്പം 

മാഞ്ചസ്റ്റര്‍: രണ്ടാം ടെസ്റ്റില്‍ വിന്‍ഡിസിനെ എറിഞ്ഞിട്ട് പരമ്പരയില്‍ ഒപ്പത്തിനൊപ്പമെത്തി ഇംഗ്ലണ്ട്. മാഞ്ചസ്റ്ററില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ ജയം. രണ്ട് ഇന്നിങ്‌സിലും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ബെന്‍ സ്റ്റോക്ക്‌സ് ആണ് വിന്‍ഡിസിന് മുന്‍പില്‍ വില്ലനായത്. 

രണ്ടാം ഇന്നിങ്‌സില്‍ 198 റണ്‍സിന് വിന്‍ഡിസ് വീണു. അവസാന ദിനം 312 റണ്‍സാണ് വിന്‍ഡിസിന് ജയിക്കാനായി വേണ്ടിയിരുന്നത്. എന്നാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ബ്രോഡും, രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ക്രിസ് വോക്‌സും, ഡോം ബെസും, ബെന്‍ സ്‌റ്റോക്ക്‌സും നിറഞ്ഞതോടെ വിന്‍ഡിസിന് പിടിച്ചു നില്‍ക്കാനായില്ല. 

രണ്ടാം ഇന്നിങ്‌സില്‍ 62 റണ്‍സ് എടുത്ത് ബ്രൂക്‌സും, 55 റണ്‍സ് നേടി ബ്ലാക്ക്വുഡും പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. ഹോള്‍ഡര്‍ 35 റണ്‍സ് നേടി. 24ന് മാഞ്ചസ്റ്ററില്‍ തന്നെയാണ് പരമ്പര വിജയിയെ നിര്‍ണയിക്കുന്ന മൂന്നാം ടെസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com