'2030 വരെ പോവട്ടെ', രാജ്യാന്തര ക്രിക്കറ്റിലെ 12 വര്‍ഷം ആഘോഷിച്ച് കോഹ്‌ലി

2008 മുതല്‍ 2020 വരെയുള്ള യാത്ര വ്യക്തമാക്കുന്ന ഫോട്ടോയും പങ്കുവെച്ചാണ് കോഹ്‌ലിയുടെ വരവ്
'2030 വരെ പോവട്ടെ', രാജ്യാന്തര ക്രിക്കറ്റിലെ 12 വര്‍ഷം ആഘോഷിച്ച് കോഹ്‌ലി

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ 12 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കിട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. 2008 ഓഗസ്റ്റില്‍ ശ്രീലങ്കക്കെതിരെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്താണ് കോഹ്‌ലി നീലക്കുപ്പായത്തിലെ ജൈത്രയാത്ര ആരംഭിച്ചത്. 

2008 മുതല്‍ 2020 വരെയുള്ള യാത്ര വ്യക്തമാക്കുന്ന ഫോട്ടോയും പങ്കുവെച്ചാണ് കോഹ്‌ലിയുടെ വരവ്. യാത്രയില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. നിങ്ങള്‍ നല്‍കിയ പിന്തുണക്കും സ്‌നേഹത്തിനും എന്നും നന്ദിയുള്ളവനായിരിക്കും. ഇതോടെ ഇന്‍സ്റ്റയില്‍ ആയിരം പോസ്റ്റ് തികച്ചതായും കോഹ് ലി പറഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Virat Kohli (@virat.kohli) on

കോഹ്‌ലിയുടെ പോസ്റ്റിന് അടയില്‍ കമന്റുകളുമായി ഹര്‍ഭജന്‍ സിങ്, അവതാരകന്‍ ഡാനിഷ് സെയ്ത് എന്നിവരുമെത്തുന്നു. 2030 വരെ പോവൂ എന്നാണ് ഹര്‍ഭജന്‍ കോഹ് ലിയോട് പറയുന്നത്. കഴിഞ്ഞ രാത്രി കഴിച്ച ഡ്രിങ്ക്‌സിന്റെയാണോ? അല്ല അത് രണ്ട് കോഹ് ലി തന്നെ എന്നാണ് ഡാനിഷ് കമന്റ് ചെയ്തത്. 

2008ല്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച കോഹ് ലിക്ക് ടെസ്റ്റിലേക്ക് എത്താന്‍ മൂന്ന് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. 100 ടെസ്റ്റ് എന്ന നേട്ടത്തിലേക്ക് എത്താന്‍ 14 മത്സരങ്ങള്‍ മാത്രമാണ് ഇനി കോഹ് ലിക്ക് വേണ്ടത്. 248 ഏകദിനങ്ങളും 82 ട്വന്റി20യും കോഹ് ലി ഇതുവരെ കളിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com