ഐപിഎല്‍ സെപ്തംബര്‍ 19ന് ആരംഭിക്കും, സ്ഥിരീകരിച്ച് ബ്രിജേഷ് പട്ടേല്‍

യുഎഇയിലെ മൂന്ന് വേദികളിലായിട്ടായിരിക്കും ഐപിഎല്ലിലെ മുഴുവന്‍ മത്സരങ്ങളെന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു
ഐപിഎല്‍ സെപ്തംബര്‍ 19ന് ആരംഭിക്കും, സ്ഥിരീകരിച്ച് ബ്രിജേഷ് പട്ടേല്‍

മുംബൈ: പതിമൂന്നാം ഐപിഎല്‍ സീസണ്‍ സെപ്തംബര്‍ 19ന് ആരംഭിക്കും. ഐപിഎല്‍ ചെയര്‍മാര്‍ ബ്രിജേഷ് പട്ടേല്‍ ഇക്കാര്യം സ്ഥിരീകരിച്ചു. നവംബര്‍ എട്ടിനാണ് ഫൈനല്‍. 

യുഎഇയിലെ മൂന്ന് വേദികളിലായിട്ടായിരിക്കും ഐപിഎല്ലിലെ മുഴുവന്‍ മത്സരങ്ങളെന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ഉടന്‍ ചേരും. എന്നാല്‍ ഷെഡ്യൂളില്‍ അന്തിമ തീരുമാനം എടുത്ത് കഴിഞ്ഞതായി അദ്ദേഹം സ്ഥിരീകരിച്ചു. 

ഇക്കാര്യത്തില്‍ ഇനി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാനുണ്ട്. 51 ദിവസമായിട്ടാണ് ഐപിഎല്‍ നടക്കുക. കാര്യങ്ങള്‍ എത്രയും പെട്ടെന്ന് മുന്‍പോട്ട് കൊണ്ടുപോവാനാണ് ശ്രമിക്കുന്നത്. കാണികളെ അനുവദിക്കണമോ വേണ്ടയോ എന്നതില്‍ യുഎഇ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. കാര്യങ്ങള്‍ യുഎഇ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുമെന്നും ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തെ ബാധിക്കാത്ത വിധം ഐപിഎല്‍ നടത്തുക എന്നതിനാണ് ബിസിസിഐ പ്രാധാന്യം നല്‍കിയത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് എത്തുന്ന ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയില്‍ ക്വാറന്റൈനില്‍ കഴിയേണ്ടതായുണ്ട്. ഓഗസ്റ്റ് 20ടെ ഫ്രാഞ്ചൈസികള്‍ കളിക്കാരുമായി യുഎഇയിലേക്ക് എത്തിച്ചേരും. ഇതോടെ നാല് ആഴ്ചത്തെ പരിശീലനം ടീമുകള്‍ക്ക് ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com