33 പന്തില്‍ ബ്രോഡിന്റെ 50, അടിച്ചു പറത്താന്‍ പേസര്‍ക്ക് പ്രചോദനമായത് വോണിന്റെ ബാറ്റിങ്

നേരിട്ടത് 45 പന്ത്, 9 ബൗണ്ടറിയും ഒരു സിക്‌സും പറത്തി നിര്‍ണായകമായ 62 റണ്‍സ് കൂടി ബ്രോഡ് ഇംഗ്ലണ്ട് അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തു
33 പന്തില്‍ ബ്രോഡിന്റെ 50, അടിച്ചു പറത്താന്‍ പേസര്‍ക്ക് പ്രചോദനമായത് വോണിന്റെ ബാറ്റിങ്

മാഞ്ചസ്റ്റര്‍: ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് സ്റ്റുവര്‍ട്ട് ബ്രോഡ് ക്രീസിലേക്ക് എത്തിയത്. നേരിട്ടത് 45 പന്ത്, 9 ബൗണ്ടറിയും ഒരു സിക്‌സും പറത്തി നിര്‍ണായകമായ 62 റണ്‍സ് കൂടി ബ്രോഡ് ഇംഗ്ലണ്ട് അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തു...അതും അതിവേഗത്തില്‍. 

പരമ്പര ജയം നിര്‍ണയിക്കുന്ന ടെസ്റ്റില്‍ പേസറുടെ 62 റണ്‍സ് ഇംഗ്ലണ്ടിന് കച്ചിത്തുരുമ്പായി.. 33 പന്തിലാണ് ബ്രോഡ് അര്‍ധ ശതകം കണ്ടെത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റില്‍ വേഗത്തില്‍ അര്‍ധശതകം കണ്ടെത്തുന്നതില്‍ ബ്രോഡിന്റെ ഇന്നിങ്‌സ് മൂന്നാമത് നില്‍ക്കുന്നു. 

ബാറ്റുകൊണ്ട് ഇന്നിങ്‌സിന്റെ ഗതി തിരിക്കാന്‍ തന്നെ പ്രചോദിപ്പിച്ചത് ഷെയിന്‍ വോണിന്റെ ഓര്‍മയാണെന്നും ബ്രോഡ് പറഞ്ഞു. 2005 ആഷസിലുള്‍പ്പെടെ ബൗളര്‍മാരെ പല ഭാഗങ്ങളിലേക്ക് അടിച്ചു പറത്തി വോണ്‍ എതിരാളികളെ അസ്വസ്ഥപ്പെടുത്തിയിരുന്നത് ബ്രോഡ് ചൂണ്ടിക്കാണിക്കുന്നു. 

സ്റ്റുവര്‍ട്ട് ബ്രോഡിന്റെ അര്‍ധ ശതകം പിന്നിട്ട ഇന്നിങ്‌സ് പിറന്നില്ലായിരുന്നു എങ്കില്‍ 300ന് മുകളിലേക്ക് ഇംഗ്ലണ്ട് സ്‌കോര്‍ ഒരുപക്ഷേ കടക്കില്ലായിരുന്നു. വിന്‍ഡിസിന് മുന്‍തൂക്കം ലഭിക്കാനുള്ള സാധ്യതയാണ് ബ്രോഡ് അവിടെ അടച്ചത്. 

പിന്നാലെ വിന്‍ഡിസ് ബാറ്റിങ് തുടങ്ങിയപ്പോള്‍ ആദ്യ പ്രഹരമേല്‍പ്പിച്ചതും ബ്രോഡ് തന്നെ. വിന്‍ഡിസ് സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം ചേര്‍ക്കുമ്പോഴേക്കും ബ്രാത്വെയ്റ്റിനെ ബ്രോഡ് റൂട്ടിന്റെ കൈകളിലെത്തിച്ചു. ഓള്‍റൗണ്ടര്‍ ചേസിന്റെ വിക്കറ്റ് വീഴ്ത്തിയും ബ്രോഡ് രണ്ടാം ദിനം തന്റേതാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com