അഞ്ഞൂറാനായി സ്റ്റുവര്‍ട്ട് ബ്രോഡ്, പിടിച്ച് നില്‍ക്കാനാവാതെ വിന്‍ഡിസ് തകരുന്നു 

അവസാന ദിനം മഴക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ബ്രാത്വെയ്റ്റിനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കിയാണ് ബ്രോഡ് 500 ക്ലബിലേക്ക് എത്തിയത്
അഞ്ഞൂറാനായി സ്റ്റുവര്‍ട്ട് ബ്രോഡ്, പിടിച്ച് നില്‍ക്കാനാവാതെ വിന്‍ഡിസ് തകരുന്നു 

മാഞ്ചസ്റ്റര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് തികച്ച് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. മൂന്നാം ടെസ്റ്റിന്റെ അവസാന ദിനം മഴക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ ബ്രാത്വെയ്റ്റിനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കിയാണ് ബ്രോഡ് 500 ക്ലബിലേക്ക് എത്തിയത്. 

മൂന്ന് വര്‍ഷം മുന്‍പ് ആന്‍ഡേഴ്‌സന്‍ ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം കുറിച്ചതും ബ്രാത്വെയ്റ്റിനെ പുറത്താക്കിയായിരുന്നു. 44 പന്തില്‍ നിന്നും 19 റണ്‍സ് നേടി നില്‍ക്കെയാണ് ബ്രാത്വെയ്റ്റിനെ ബ്രോഡ് വിക്കറ്റിന് മുന്‍പില്‍ കുടുക്കിയത്. ഇതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45ലേക്ക് വിന്‍ഡിസ് വീണു. 

ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടത്തിലേക്ക് എത്തുന്ന ഏഴാമത്തെ മാത്രം ബൗളറാണ് ബ്രോഡ്, രണ്ടാമത്തെ മാത്രം ഇംഗ്ലണ്ട് താരം. 140 ടെസ്റ്റില്‍ നിന്നാണ് ബ്രോഡിന്റെ നേട്ടം. ആദ്യ ടെസ്റ്റില്‍ ബ്രോഡിനെ ഒഴിവാക്കിയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഇവിടെ ഇംഗ്ലണ്ട് തോറ്റു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ടീമിലേക്ക് എത്തിയപ്പോള്‍ രണ്ട് ഇന്നിങ്‌സിലുമായി ബ്രോഡ് ആറ് വിക്കറ്റ് വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com