പന്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് നോണ്‍സ്‌ട്രൈക്കര്‍ ഓടിയാല്‍ റണ്‍സ് നല്‍കരുത്; പുതിയ നിയമത്തിനായി ആര്‍ അശ്വിന്‍

'ബൗളര്‍ പന്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് നോണ്‍സ്‌ട്രൈക്കര്‍ ഓടുന്നത് നീരീക്ഷിക്കാന്‍ സാങ്കേതിക വിദ്യ വേണം'
പന്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് നോണ്‍സ്‌ട്രൈക്കര്‍ ഓടിയാല്‍ റണ്‍സ് നല്‍കരുത്; പുതിയ നിയമത്തിനായി ആര്‍ അശ്വിന്‍

ചെന്നൈ: ബൗളര്‍ പന്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് നോണ്‍ സ്‌ട്രൈക്കര്‍ റണ്ണിനായി ഓടുകയാണ് എങ്കില്‍ ആ റണ്‍സ് അനുവദിക്കരുത് എന്ന് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഫ്രണ്ട് ഫൂട്ട് നോബോള്‍ തേര്‍ഡ് അമ്പയര്‍ നിരീക്ഷിക്കുമെന്ന ഐസിസിയുടെ തീരുമാനം വന്നതിന് പിന്നാലെയാണ് അശ്വിന്റെ പ്രതികരണം. 

ബൗളര്‍ പന്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് നോണ്‍സ്‌ട്രൈക്കര്‍ ഓടുന്നത് നീരീക്ഷിക്കാന്‍ സാങ്കേതിക വിദ്യ വേണം. അങ്ങനെ ഓടുന്നുണ്ടെങ്കില്‍ അങ്ങനെ ഓടിയെടുത്ത റണ്‍സ് നല്‍കരുത്. അതിലൂടെ തുല്യത കൊണ്ടുവരാനാവുമെന്നും അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു. 

നിങ്ങളില്‍ പലര്‍ക്കും ഇവിടെയുള്ള വിവേചനം മനസിലാവുന്നുണ്ടാവില്ല. നിങ്ങള്‍ക്ക് മനസിലാക്കാന്‍ പാകത്തില്‍ എന്റെ കഴിവിന്റെ പരമാവധിയില്‍ നിന്ന് പറയാം. 2 അടി മുന്‍പോട്ട് ആഞ്ഞ്, തിരിച്ച് രണ്ട് അടി പുറകിലേക്ക് വരുമ്പോള്‍ അടുത്ത ഡെലിവറിക്കായി അതേ ബാറ്റ്‌സ്മാനെ തന്നെ നോണ്‍സ്‌ട്രൈക്കര്‍ സ്‌ട്രൈക്കറാക്കുന്നു. അതേ ബാറ്റ്‌സ്മാന്‍ തന്നെ സ്‌ട്രൈക്കറായി വരുമ്പോള്‍ ഫോറോ, സിക്‌സോ എനിക്ക് വഴങ്ങേണ്ടി വന്നേക്കും. മറിച്ച് നോണ്‍സ്‌ട്രൈക്കര്‍ ആ റണ്‍ മുഴുവനാക്കിയിരുന്നു എങ്കില്‍ പുതിയ ബാറ്റ്‌സ്മാന്‍ വരുമ്പോള്‍ ഒരുപക്ഷേ സിംഗിലോ, ഡോട്ട് ബോളോ ആയിരിക്കും എനിക്ക് വഴങ്ങേണ്ടി വരിക...

ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ ബുദ്ധിമുട്ടാവുമ്പോള്‍ കളിയില്‍ തുല്യത കൊണ്ടുവരേണ്ടതുണ്ട്. ട്വന്റി20യില്‍ 120 പന്തിലും നോബോള്‍ ചെക്ക് ചെയ്യുന്നത് പോലെ സാങ്കേതിക വിദ്യ ഇവിടേയും ഉപയോഗിക്കാമെന്ന് അശ്വിന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com