എന്റെ വിലക്ക് നീക്കാത്തത് ഹിന്ദുവായതിനാല്‍, പിസിബി തീരുമാനം മതം നോക്കിയെന്ന് ഡാനിഷ് കനേരിയ

കനേരിയയോട് അസഹിഷ്ണുതയാണ്. എനിക്ക് എന്തുകൊണ്ട് ആജിവനാന്ത വിലക്ക് ലഭിച്ചെന്നും മറ്റുള്ളവര്‍ക്ക് ലഭിച്ചില്ലെന്നും ആര്‍ക്കെങ്കിലും പറയാമോ?
എന്റെ വിലക്ക് നീക്കാത്തത് ഹിന്ദുവായതിനാല്‍, പിസിബി തീരുമാനം മതം നോക്കിയെന്ന് ഡാനിഷ് കനേരിയ

ലാഹോര്‍: ഉമര്‍ അക്മലിനെതിരായ വിലക്ക് വെട്ടിച്ചുരുക്കിയ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നയത്തിനെതിരെ പാക് മുന്‍ താരം ഡാനിഷ് കനേരിയ. മതത്തിന്റെ പേരിലാണ് തന്റെ മേലുള്ള വിലക്കില്‍ അയവ് വരുത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാവാത്തത് എന്ന് ഡാനിഷ് കനേരിയ പറഞ്ഞു. 

കനേരിയയോട് അസഹിഷ്ണുതയാണ്. എനിക്ക് എന്തുകൊണ്ട് ആജിവനാന്ത വിലക്ക് ലഭിച്ചെന്നും മറ്റുള്ളവര്‍ക്ക് ലഭിച്ചില്ലെന്നും ആര്‍ക്കെങ്കിലും പറയാമോ? മതം, നിറം, ജീവിത പശ്ചാത്തലം എന്നിവ നോക്കിയാണോ തീരുമാനമെടുക്കുന്നത്? ഞാനൊരു ഹിന്ദുവാണ്. ഹിന്ദുവായതില്‍ ഞാന്‍ അഭിമാനിക്കുന്നു, ട്വിറ്ററില്‍ ഡാനിഷ് കനേരിയ കുറിച്ചു. 

മൂന്ന് വര്‍ഷത്തേക്കാണ് ഉമര്‍ അക്മലിനെ പാക് ക്രിക്കറ്റ് ബോര്‍ഡ് ആദ്യം വിലക്കിയത്. പിന്നീട് ഒന്നര വര്‍ഷമാക്കി ചുരുക്കി. 2009ല്‍ ഇംഗ്ലണ്ട് കൗണ്ടി ടീമായ എസെക്‌സിനു വേണ്ടി കളിക്കുമ്പോള്‍ വാതുവെപ്പ് നടത്തിയെന്ന കേസിലാണ് കനേരയക്ക് മേല്‍ വിലക്ക് വരുന്നത്. വിലക്ക് നീക്കണം എന്നാവശ്യപ്പെട്ട് കനേരിയ പാക് ക്രിക്കറ്റ് ബോര്‍ഡിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ സമീപിക്കാനായിരുന്നു മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com