ഇനി അങ്കം അടുക്കളയില്‍, സച്ചിനെ വീണ്ടും വെല്ലുവിളിച്ച് യുവരാജ് സിങ്; ഇത്തവണ കിച്ചന്‍ 100 ചലഞ്ച് 

നിങ്ങള്‍ ഫീല്‍ഡില്‍ ഒരുപാട് റെക്കോര്‍ഡ് തകര്‍ത്തിട്ടുണ്ട്. എന്നാലിപ്പോള്‍ കിച്ചനില്‍ എന്റെ 100 എന്ന റെക്കോര്‍ഡ് ഇനി നിങ്ങള്‍ തകര്‍ക്കണം
ഇനി അങ്കം അടുക്കളയില്‍, സച്ചിനെ വീണ്ടും വെല്ലുവിളിച്ച് യുവരാജ് സിങ്; ഇത്തവണ കിച്ചന്‍ 100 ചലഞ്ച് 

വീണ്ടും സച്ചിന്‍ ടെണ്ടുല്‍ക്കറെ വെല്ലുവിളിച്ച് യുവരാജ് സിങ്. ഇത്തവണ അടുക്കളയിലാണ് അങ്കം. ചപ്പാത്തി കോല് ഉപയോഗിച്ച് പന്ത് തട്ടി കിച്ചന്‍ 100 ചലഞ്ചിനാണ് ഇത്തവണ യുവരാജ് തിരി കൊളുത്തുന്നത്. 

നിങ്ങള്‍ ഫീല്‍ഡില്‍ ഒരുപാട് റെക്കോര്‍ഡ് തകര്‍ത്തിട്ടുണ്ട്. എന്നാലിപ്പോള്‍ കിച്ചനില്‍ എന്റെ 100 എന്ന റെക്കോര്‍ഡ് ഇനി നിങ്ങള്‍ തകര്‍ക്കണം. നൂറ് എണ്ണാന്‍ ഒരുപാടാവും എന്നത് കൊണ്ടാണ് ഞാന്‍ വീഡിയോ ഫുള്‍ ഇടാത്തത്. ഇനി നിങ്ങളുടെ സമയം. കിച്ചനിലെ മറ്റ് സാധനങ്ങളൊന്നും തകര്‍ക്കില്ലെന്ന് കരുതുന്നു...സച്ചിനെ വെല്ലുവിളിച്ച് യുവരാജ് സിങ് കുറിച്ചു. 

നേരത്തെ, ബാറ്റിന്റെ ഒരു വശം കൊണ്ട് പന്ത് തുടരെ തട്ടി യുവരാജ് സിങ് സച്ചിന്‍, ഹര്‍ഭജന്‍, രോഹിത് ശര്‍മ എന്നിവരെ വെല്ലുവിളിച്ചിരുന്നു. സച്ചിന്‍ ഇത് ഏറ്റെടുത്തതോടെ സംഭവം സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായി. കണ്ണ് കെട്ടി കളിപ്പിച്ച് എല്ലാവരിലും ചിരി നിറച്ചാണ് സച്ചിന്‍ അന്ന് വെല്ലുവിളി ഏറ്റെടുത്തത്. 

യുവരാജിന്റെ പുതിയ കിച്ചന്‍ 100 ചലഞ്ച് സച്ചിന്‍ ഏറ്റെടുക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. വിവാഹ വാര്‍ഷിക ദിനത്തില്‍ മാങ്കോ കുല്‍ഫിയുണ്ടാക്കിയും മറ്റും പാചക പരീക്ഷണങ്ങളുമായി സച്ചിന്‍ അടുത്തിടെ ആരാധകരുടെ മുന്‍പിലേക്ക് എത്തിയിരുന്നു. യുവിയുടെ കിച്ചന്‍ 100 ചലഞ്ചില്‍ സച്ചിന്‍ എന്ത് മേമ്പൊടിയാണ് ചേര്‍ക്കുക എന്നറിയാനുള്ള ത്രില്ലിലാണ് ആരാധകര്‍..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com