കണ്ടം ക്രിക്കറ്റിലും ഡിആര്‍എസ് വന്നാലോ? വിരുതന്മാരുടെ കിടിലന്‍ ഐഡിയയില്‍ ചിരിയടക്കാനാവാതെ അശ്വിന്‍ 

കണ്ടം ക്രിക്കറ്റില്‍ ഡിആര്‍എസ് എത്തിയാല്‍ എങ്ങനെയുണ്ടാവും എന്ന് പറയുന്ന ചിരി പടര്‍ത്തുന്ന വീഡിയോ പങ്കുവെക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍
കണ്ടം ക്രിക്കറ്റിലും ഡിആര്‍എസ് വന്നാലോ? വിരുതന്മാരുടെ കിടിലന്‍ ഐഡിയയില്‍ ചിരിയടക്കാനാവാതെ അശ്വിന്‍ 

ചെന്നൈ: തീപാറും പോരാട്ടം തന്നെയാണ് പാടത്തും പറമ്പിലും നടക്കുന്ന ക്രിക്കറ്റ് പോരുകളില്‍ ഉണ്ടാവുന്നത്. ഇവിടെ ഡിആര്‍എസ് കൂടി വന്നാല്‍ എങ്ങനെയുണ്ടാവും. കണ്ടം ക്രിക്കറ്റില്‍ ഡിആര്‍എസ് എത്തിയാല്‍ എങ്ങനെയുണ്ടാവും എന്ന് പറയുന്ന ചിരി പടര്‍ത്തുന്ന വീഡിയോ പങ്കുവെക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. 

പന്ത് ബാറ്റ്‌സ്മാന്റെ ബാറ്റിനോട് ചേര്‍ന്ന് കീപ്പറുടെ കൈകളിലെത്തുന്നു. ഇതില്‍ ബൗളറുടെ അപ്പീലിനെ തുടര്‍ന്ന് അമ്പയര്‍ ഔട്ട് വിളിച്ചു. ബാറ്റ്‌സ്മാന്‍ ഈ സമയം ഡിആര്‍എസിന് അപ്പീല്‍ ചെയ്തു. റിപ്ലേ എന്ന കണക്കില്‍ പന്ത് ബാറ്റ്‌സ്മാന്റെ ബാറ്റിന് സമീപത്ത് കൂടെ പോവുന്നതും, നോബോള്‍ നോക്കുന്നതുമെല്ലാം അഭിനയിച്ച് കാണിക്കുകയാണ് ചില വിരുതന്മാര്‍...

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Stay Indoors India (@rashwin99) on

ഇത് കണ്ട് മതിയാവുന്നില്ല. ഇതിന് എന്ത് ക്യാപ്ഷനാണ് കൊടുക്കേണ്ടത് എന്നറിയില്ലെന്നും അശ്വിന്‍ വീഡിയോ പങ്കുവെച്ച് പറയുന്നു. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലാവുകയും ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com