ഞങ്ങള്‍ ചേര്‍ന്ന് നില്‍ക്കുന്നത് നോക്കൂ, വംശീയ അധിക്ഷേപത്തിനെതിരെ  ഹൃദയം തൊടുന്ന ചിത്രവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ്

അയര്‍ലാന്‍ഡിന് വേണ്ടി കളിക്കാനിറങ്ങിയ മോര്‍ഗനാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത് എന്നതില്‍ നിന്ന് തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ നിലപാട് വ്യക്തമാണ്
ഞങ്ങള്‍ ചേര്‍ന്ന് നില്‍ക്കുന്നത് നോക്കൂ, വംശീയ അധിക്ഷേപത്തിനെതിരെ  ഹൃദയം തൊടുന്ന ചിത്രവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ്

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ഇരമ്പുമ്പോള്‍ ലോകത്തിന്റെ മുഴുവന്‍ പിന്തുണയും അവിടേക്ക് എത്തുന്നു. വര്‍ണ വെറിയുടെ വിത്തുകള്‍ക്കെതിരെ പ്രതിഷേധം കത്തുമ്പോള്‍ കായിക മേഖലയില്‍ നിന്നും ശബ്ദമുയരുന്നുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ഇവിടെ ഹൃദയം തൊടുന്ന വാക്കുകളുമായി എത്തുന്നു. 

ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍, സ്പിന്നര്‍ ആദില്‍ റാഷിദ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലര്‍ എന്നിവര്‍ കളി ജയിച്ചതിന് ശേഷം കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെക്കുന്നത്. വൈവിധ്യത്തിനൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നത്, വംശീയതയ്‌ക്കെതിരെയാണ് ഞങ്ങളുടെ നിലപാട്...ഇസിബി മൂവരുടേയും ചിത്രത്തിനൊപ്പം എഴുതി. 

വൈവിധ്യത്തിന്റെ പേരില്‍ ഏറെ കയ്യടി നേടുന്ന ടീമാണ് ഇംഗ്ലണ്ടിന്റേത്. അയര്‍ലാന്‍ഡിന് വേണ്ടി കളിക്കാനിറങ്ങിയ മോര്‍ഗനാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത് എന്നതില്‍ നിന്ന് തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ നിലപാട് വ്യക്തമാണ്. ബിയര്‍ പൊട്ടിച്ചുള്ള ഇംഗ്ലണ്ട് ടീമിന്റെ ട്രേഡ് മാര്‍ക്ക് ആഘോഷങ്ങളില്‍ നിന്ന് ആദില്‍ റാഷിദും, മൊയിന്‍ അലിയും മാറി നില്‍ക്കുന്നതും ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ് ന്യൂസിലാന്‍ഡ് വംശജനാണ് എന്ന പ്രത്യേകതയുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com