ഈ രാജ്യമൊരു തമാശയാണ്; തുടരെ രണ്ടാം വട്ടവും അര്‍ജുന അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്തില്ല, തുറന്നടിച്ച് എച്ച്എസ് പ്രണോയ്

ഈ രാജ്യമൊരു തമാശയാണ്; തുടരെ രണ്ടാം വട്ടവും അര്‍ജുന അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്തില്ല, തുറന്നടിച്ച് എച്ച്എസ് പ്രണോയ്

കോമണ്‍വെല്‍ത്ത് ഗെയിംസിലും, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയ കളിക്കാരെ അവഗണിക്കുകയാണെന്ന് പ്രണോയ് ആരോപിച്ചു

ന്യൂഡല്‍ഹി:  തുടരെ രണ്ടാം വട്ടവും അര്‍ജുന അവാര്‍ഡിന് തന്നെ നാമനിര്‍ദേശം ചെയ്യാതിരുന്നതിന് എതിരെ ബാഡ്മിന്റണ്‍ താരം എച്ച്എസ് പ്രണോയ്. അര്‍ജുന അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെടാനുള്ള മാനദണ്ഡങ്ങള്‍ എന്താണെന്നും, തന്നെ തഴഞ്ഞില്‍ അധികൃതരുടെ ന്യായീകരണം എന്താണെന്നും പ്രണോയ് ചോദിക്കുന്നു. 

ബാഡ്മിന്റണ്‍ ഡബിള്‍സില്‍ മത്സരിക്കുന്ന സാത്വികസെയ്‌രാജ് റാങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, സിംഗിള്‍സ് താരം സമീര്‍ വെര്‍മ എന്നിവരെയാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ അര്‍ജുനാ അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്തത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയ കളിക്കാരെ അവഗണിക്കുകയാണെന്ന് പ്രണോയ് ആരോപിച്ചു. 

കോമണ്‍വെല്‍ത്ത് ഗെയിംസിലും, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡലുള്ള താരങ്ങളെ നാമനിര്‍ദേശം ചെയ്യുന്നു പോലുമില്ല. എന്നാല്‍ ഇങ്ങനെ വലിയ ടൂര്‍ണമെന്റുകളില്‍ ഒന്നും പങ്കെടുക്കാത്ത വ്യക്തികളെ നാമനിര്‍ദേശം ചെയ്യുന്നു. ഈ രാജ്യം ഒരു വലിയ തമാശയാണ് എന്ന ഹാഷ് ടാഗോടെയാണ് പ്രണോയ് ട്വിറ്ററില്‍ തന്റെ പ്രതിഷേധവുമായി എത്തുന്നത്. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും തന്നെ നാമനിര്‍ദേശം ചെയ്യാത്തതിന് എതിരെ പ്രണോയ് പ്രതിഷേധവുമായി എത്തിയിരുന്നു. നിങ്ങളുടെ പേര് നാമനിര്‍ദേശം ചെയ്യണം എങ്കില്‍ നിങ്ങളുടെ ആളുകള്‍ ആ നേതൃത്വത്തില്‍ ഉണ്ടാവണം. പ്രകടന മികവിന് ഏറ്റവും അവസാനം മാത്രം പരിഗണന ലഭിക്കുന്ന രാജ്യമാണ് നമ്മുടേത് എന്നുമാണ് കഴിഞ്ഞ വര്‍ഷം പ്രണോയ് പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com