ഞാന്‍ കളിച്ചതില്‍ വെച്ച് ഏറ്റവും മികച്ച ഫ്രാഞ്ചൈസി ഐപിഎല്ലിലേത്;ചെന്നൈയോ ബാംഗ്ലൂരോ?

'ആദ്യ മൂന്ന് വര്‍ഷമായിരുന്നു അവിടെ ഏറ്റവും മികച്ചത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭാഷയില്‍ സംസാരിക്കാം'
ഞാന്‍ കളിച്ചതില്‍ വെച്ച് ഏറ്റവും മികച്ച ഫ്രാഞ്ചൈസി ഐപിഎല്ലിലേത്;ചെന്നൈയോ ബാംഗ്ലൂരോ?

കൊളംബോ: താന്‍ കളിച്ചതില്‍ വെച്ച് ഏറ്റവും മികച്ച ഫ്രാഞ്ചൈസി ഏതെന്ന് പറയുകയാണ് ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ മുത്തയ്യ മുരളീധരന്‍. കൊച്ചി തസ്‌കേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, വെല്ലിങ്ടണ്‍ ഫയര്‍ബേര്‍ഡ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മെല്‍ബണ്‍ റെനഗേഡ്‌സ്, ജമൈക്ക തല്ലവാസ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് മുരളീധരന്‍ കളിച്ചിരിക്കുന്നത്. അതില്‍ ലങ്കന്‍ സ്പിന്നര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫ്രാഞ്ചൈസി ഏത്? 

ഞാന്‍ ഇതുവരെ കളിച്ചതില്‍ വെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് ഏറ്റവും മികച്ച ടീം എന്ന് മുരളീധരന്‍ പറയുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിക്കുമ്പോള്‍ വീട്ടിലേത് പോലെ അന്തരീക്ഷമാണെന്നാണ് മുരളീധരന്‍ പറയുന്നത്. നായകത്വം എന്ന് പറഞ്ഞാല്‍ നായക സ്ഥാനത്തെ ബഹുമാനിക്കലാണ്, അത് ആരായാലും. നായകന്റെ തീരുമാനങ്ങളെല്ലാം നമ്മള്‍ പിന്തുടരണം. 

ഞാന്‍ ഐപിഎല്ലില്‍ എത്തിയാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് പോവാന്‍ സാധിക്കണേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചിരുന്നു. ചെന്നൈയില്‍ നിന്നുള്ള വ്യക്തികള്‍ ടീമിലുണ്ടാവും എന്നാണ് അതിന് കാരണം. ആ സമയം ലോക്കല്‍ കളിക്കാര്‍ ടീമിലുണ്ടായി. ആദ്യ മൂന്ന് വര്‍ഷമായിരുന്നു അവിടെ ഏറ്റവും മികച്ചത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭാഷയില്‍ സംസാരിക്കാം. ഞങ്ങള്‍ ഏഴ് എട്ട് പേര്‍ തമിഴ് സംസാരിക്കുന്നവരായി ഉണ്ടായി,, മുരളീധരന്‍ പറഞ്ഞു. 

2008 മുതല്‍ 2010 വരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മുത്തയ്യ മുരളീധരന്‍ കളിച്ചത്. 4.5 കോടി രൂപക്കാണ് ഇതിഹാസ സ്പിന്നറെ അന്ന് ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈക്ക് വേണ്ടി 40 വിക്കറ്റുകള്‍ മുരളീധരന്‍ വീഴ്ത്തി. ചെന്നൈക്ക് വേണ്ടിയുള്ള തന്റെ അവസാന സീസണായ 2010ല്‍ കിരീടവും നേടി. പിന്നാലെ കൊച്ചി തസ്‌കേഴ്‌സിലേക്കും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കും മുരളീധരന്‍ പോയി. 2014ല്‍ വിരമിക്കല്‍ പ്രഖ്യാപനവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com