രക്ഷകനാവാന്‍ ഫൈനല്‍ പെനാല്‍റ്റിക്കായി കാത്തു നിന്ന് ക്രിസ്റ്റ്യാനോ, നാലമത്തെ കിക്കില്‍ കളി തീര്‍ന്നു, കിരീടം കളഞ്ഞുകുളിച്ചതോടെ രൂക്ഷ വിമര്‍ശനം

കോപ്പ ഇറ്റാലിയ കിരീടം നാപ്പോളിക്ക് മുന്‍പില്‍ നഷ്ടപ്പെട്ടതോടെ ക്രിസ്റ്റിയാനോയെ ലക്ഷ്യം വെക്കുകയാണ് യുവന്റ്‌സ് ആരാധകര്‍
രക്ഷകനാവാന്‍ ഫൈനല്‍ പെനാല്‍റ്റിക്കായി കാത്തു നിന്ന് ക്രിസ്റ്റ്യാനോ, നാലമത്തെ കിക്കില്‍ കളി തീര്‍ന്നു, കിരീടം കളഞ്ഞുകുളിച്ചതോടെ രൂക്ഷ വിമര്‍ശനം

കോപ്പ ഇറ്റാലിയ സെമി രണ്ടാം പാദത്തില്‍ എസി മിലാന് എതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയാണ് ക്രിസ്റ്റ്യാനോ ആരാധകരുടെ വിമര്‍ശനത്തിന് ഇരയായത്. ഫൈനലിലേക്ക് എത്തിയപ്പോള്‍ പെനാല്‍റ്റി എടുക്കാതിരുന്നതിനാണ് യുവന്റ്‌സ് സൂപ്പര്‍ താരത്തെ ആരാധകര്‍ പൊരിക്കുന്നത്. 

കോപ്പ ഇറ്റാലിയ കിരീടം നാപ്പോളിക്ക് മുന്‍പില്‍ നഷ്ടപ്പെട്ടതോടെ ക്രിസ്റ്റിയാനോയെ ലക്ഷ്യം വെക്കുകയാണ് യുവന്റ്‌സ് ആരാധകര്‍. 90 മിനിറ്റിനും ഇരുപക്ഷവും ഗോള്‍ വല കുലുക്കാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. 4-2ന് നാപ്പോളി കിരീടം ചൂടി. 

അഞ്ചാമത്തെ പെനാല്‍റ്റി എടുക്കാനായിരുന്നിരിക്കാം ക്രിസ്റ്റിയാനോ ലക്ഷ്യം വെച്ചത്. എന്നാല്‍ അതിന് മുന്‍പ് നാപ്പോളി കളി കൈക്കലാക്കി. ഇത് ആദ്യമായല്ല നിര്‍ണായക ഘട്ടത്തില്‍ തന്റെ ടീമിന്റെ പെനാല്‍റ്റി ഷുട്ടൗട്ടില്‍ നിന്ന് ക്രിസ്റ്റ്യാനോ വിട്ടു നില്‍ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com