ഇനിയേസ്റ്റയുടെ നഗ്നപ്രതിമ വിവാദം, ഒടുവില്‍ വസ്ത്രം ധരിപ്പിച്ച് തലയൂരി അധികൃതര്‍

ഫൈനലില്‍ ഇനിയെസ്റ്റ ഗോള്‍ നേടുന്ന അതേ രൂപത്തിലാണ് പ്രതിമ. എന്നാല്‍ പൂര്‍ണ നഗ്നമായ പ്രതിമയായിരുന്നു ഇതെന്നതാണ് ആരധകരെ പ്രകോപിപ്പിച്ചത്
ഇനിയേസ്റ്റയുടെ നഗ്നപ്രതിമ വിവാദം, ഒടുവില്‍ വസ്ത്രം ധരിപ്പിച്ച് തലയൂരി അധികൃതര്‍

മാഡ്രിഡ്: വിവാദത്തിനൊടുവില്‍ സൂപ്പര്‍ താരം ആന്ദ്രെ ഇനിയേസ്റ്റയുടെ പ്രതിമയെ വസ്ത്രം ധരിപ്പിച്ച് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍. ലോക കിരീടത്തില്‍ മുത്തമിട്ടതിന്റെ പത്താം വാര്‍ഷികത്തില്‍ ടീമിന്റെ വിജയ ഗോള്‍ നേടിയ ഇനിയെസ്റ്റയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ തയ്യാറാക്കിയത്. 

ഫൈനലില്‍ ഇനിയെസ്റ്റ ഗോള്‍ നേടുന്ന അതേ രൂപത്തിലാണ് പ്രതിമ. എന്നാല്‍ പൂര്‍ണ നഗ്നമായ പ്രതിമയായിരുന്നു ഇതെന്നതാണ് ആരധകരെ പ്രകോപിപ്പിച്ചത്. ആരാധകരുടെ ഭാഗത്ത് നിന്നും വലിയ വിമര്‍ശനം ഉയര്‍ന്നതോടെ പ്രതിമയെ അധികൃതര്‍ വസ്ത്രം ധരിപ്പിച്ചു. 

ജൂലൈ 10ന് പത്താം വാര്‍ഷിക ദിനമായ ജൂലൈ 10നാണ് ഇനിയേസ്റ്റയുടെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ അല്‍ബാസെറ്റിയില്‍ അനാച്ഛാദനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കോവിഡ് ശക്തമായതോടെ പ്രതിമ അനാച്ഛാദനം 2021ലേക്ക് നീട്ടി. 

പ്രതിമയുടെ നിര്‍മാണ സമയത്ത് പകര്‍ത്തിയ ചിത്രമാണ് ഇതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നെ വസ്ത്രം ഇടീപ്പിച്ചതിന് നന്ദി എന്ന് പറഞ്ഞ് ഇനിയേസ്റ്റ തന്നെ ട്വീറ്റ് ചെയ്തതും ആരാധകരില്‍ കൗതുകമുണര്‍ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com