ഡേറ്റിങ്ങിന് ഒപ്പം ആരെ വേണമെന്ന് ഹര്‍ഭജന്‍, കണ്ണട വെച്ച സുന്ദരിയെ തെരഞ്ഞെടുത്ത് ഗാംഗുലി

കഴിഞ്ഞ ദിവസം നിലവിലെ ഇന്ത്യന്‍ ടീം അംഗങ്ങളെ സുന്ദരിമാരാക്കിയുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു
ഡേറ്റിങ്ങിന് ഒപ്പം ആരെ വേണമെന്ന് ഹര്‍ഭജന്‍, കണ്ണട വെച്ച സുന്ദരിയെ തെരഞ്ഞെടുത്ത് ഗാംഗുലി

മുംബൈ: കഴിഞ്ഞ ദിവസം നിലവിലെ ഇന്ത്യന്‍ ടീം അംഗങ്ങളെ സുന്ദരിമാരാക്കിയുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഈ ഗാംഗുലിയുടേയേും സച്ചിന്റേയും കാലഘട്ടിലെ സുന്ദരിമാരാണ് ട്രെന്‍ഡിങ്ങാവുന്നത്. 

സച്ചിനേയും സെവാഗിനേയും ഗാംഗുലിയേയുമെല്ലാം സുന്ദരിമാരാക്കിയ ഫോട്ടോ പങ്കുവെച്ച് ഹര്‍ഭജന്റെ ചോദ്യം ഇങ്ങനെയാണ്, ആരെ വേണം ഡേറ്റിങ്ങിന്? ഹര്‍ഭജന്റെ പോസ്റ്റിന് മറുപടിയുമായി ഗാംഗുലിയുമെത്തി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Harbhajan Turbanator Singh (@harbhajan3) on

തന്റെ ഫോട്ടോയിലേക്ക് ചൂണ്ടി നടുക്ക് നില്‍ക്കുന്ന കുട്ടി കൊള്ളാമല്ലോ എന്നാണ് ഗാംഗുലി പറഞ്ഞത്. കഴിഞ്ഞ ദിവസം യുവരാജ് സിങ് പങ്കുവെച്ച ഫോട്ടോയില്‍ ഭുവനേശ്വര്‍ കുമാറാണ് ആരാധകരുടെ മനം കവര്‍ന്നത്. ഹര്‍ഭജന്‍ പങ്കുവെച്ച ഫോട്ടോയില്‍ പല പല പേരുകളാണ് ആരാധകര്‍ തെരഞ്ഞെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com