സച്ചിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡ്; വിസ്ഡണിന്റെ പോളില്‍ ഇന്ത്യക്കാര്‍ തെരഞ്ഞെടുത്തത് വന്‍മതിലിനെ

11,400 പേര്‍ വോട്ട് ചെയ്തപ്പോള്‍ ഒന്നാമതെത്തിയ രാഹുല്‍ ദ്രാവിഡിന് 52 ശതമാനം വോട്ടുകളാണ് ലഭിച്ചത്
സച്ചിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡ്; വിസ്ഡണിന്റെ പോളില്‍ ഇന്ത്യക്കാര്‍ തെരഞ്ഞെടുത്തത് വന്‍മതിലിനെ

ന്യൂഡല്‍ഹി: കഴിഞ്ഞ 50 വര്‍ഷത്തിന് ഇടയിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ആരാണ്? വിസ്ഡന്‍ ഇന്ത്യ നടത്തിയ വോട്ടെടുപ്പിന്റെ ഫലമാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഇവിടെ സച്ചിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി രാഹുല്‍ ദ്രാവിഡ് ആണ് ഒന്നാമത് എത്തിയത്. 

11,400 പേര്‍ വോട്ട് ചെയ്തപ്പോള്‍ ഒന്നാമതെത്തിയ രാഹുല്‍ ദ്രാവിഡിന് 52 ശതമാനം വോട്ടുകളാണ് ലഭിച്ചത്. സച്ചിന് 48 ശതമാനവും. സുനില്‍ ഗാവസ്‌കറാണ് മൂന്നാമത്. നാലാം സ്ഥാനത്ത് കോഹ് ലിയും. റണ്‍സും റെക്കോര്‍ഡുകളും വാരിക്കൂട്ടിയ സച്ചിന് മുന്‍പില്‍ രാഹുല്‍ ദ്രാവിഡ് എത്തിയതിന്റെ കൗതുകത്തിലാണ് ആരാധകര്‍. 

കളിച്ച മത്സരങ്ങളുടെ എണ്ണത്തിലും, ബാറ്റിങ് ശരാശരിയിലും റണ്‍സിലും സച്ചിനാണ് മുന്‍പില്‍. 200 ടെസ്റ്റില്‍ നിന്ന് 53.78 ആണ് സച്ചിന്റെ ബാറ്റിങ് ശരാശരി. റണ്‍സ് 15921. 164 ടെസ്റ്റില്‍ നിന്ന് 52.31 എന്ന ബാറ്റിങ് ശരാശരിയില്‍ 13,288 റണ്‍സ് ആണ് രാഹുല്‍ ദ്രാവിഡ് നേടിയത്. 

125 ടെസ്റ്റില്‍ നിന്ന് 51.12 എന്ന ബാറ്റിങ് ശരാശരിയില്‍ 10,122 റണ്‍സാണ് ഗാവസ്‌കറിന്റെ അക്കൗണ്ടിലുള്ളത്. 16 ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെയാണ് വോട്ടെടുപ്പിന് പരിഗണിച്ചത്. ആദ്യ നാല് സ്ഥാനങ്ങളിത്തെിയ ബാറ്റ്‌സ്മാന്മാരുടേയും ടെസ്റ്റ് ആവറേജ് 50ന് മുകളിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com