ആദ്യ 8 ഹോം മത്സരങ്ങളില്‍ കുതിപ്പ്, പിടിച്ചു കെട്ടാന്‍ നോക്കിയപ്പോള്‍ തുടരെ 18 ജയവുമായി തേരോട്ടം; 30 വര്‍ഷം കുടിച്ച കയ്പ്പിന്റെ അറുതി 

2014ല്‍ ചെല്‍സിക്ക് മുന്‍പിലാണ് ജെറാര്‍ഡിന് അടിപതറിയത്. ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ചെല്‍സി ലിവര്‍പൂളിന്റെ ജയം നേരത്തേയാക്കി തന്നു
ആദ്യ 8 ഹോം മത്സരങ്ങളില്‍ കുതിപ്പ്, പിടിച്ചു കെട്ടാന്‍ നോക്കിയപ്പോള്‍ തുടരെ 18 ജയവുമായി തേരോട്ടം; 30 വര്‍ഷം കുടിച്ച കയ്പ്പിന്റെ അറുതി 

ലക്‌സ് ഫെര്‍ഗൂസന്റെ കാലഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നിഴലിന് കീഴീല്‍. ട്രാന്‍സ്ഫര്‍ വിപണിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും പണമൊഴുക്കിയപ്പോള്‍ അവരുടെ പിന്നിലേക്ക്. 2014ലെ നായകന്‍ ജെറാര്‍ഡിന്റെ സ്ലിപ്പ് കൂടി...കാലം ഒരു തരത്തിലും ലിവര്‍പൂളിനോട് ദയ കാണിക്കാതിരുന്ന 30 വര്‍ഷം...

2014ല്‍ ചെല്‍സിക്ക് മുന്‍പിലാണ് ജെറാര്‍ഡിന് അടിപതറിയത്. ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ചെല്‍സി ലിവര്‍പൂളിന്റെ ജയം നേരത്തേയാക്കി തന്നു. അടുത്ത മത്സരത്തില്‍ ലിവര്‍പൂളിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുമ്പോള്‍ എതിരാളികളായി വരുന്നത് മാഞ്ചസ്റ്റര്‍ സിറ്റിയാണ്. കഴിഞ്ഞ സീസണില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ തങ്ങളില്‍ നിന്ന് കിരീടം പിടിച്ചവര്‍ക്കുള്ള മധുര പ്രതികാരം കൂടിയാവും ക്ലോപ്പിനും സംഘത്തിനും അത്....

ഏഴ് മത്സരങ്ങള്‍ ശേഷിക്കെയാണ് ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്. ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയം പിടിച്ച് ഏറ്റവും കൂടുതല്‍ പോയിന്റോടെ കിരീടം സീസണ്‍ അവസാനിപ്പിക്കുകയാണ് ലിവര്‍പൂളിന്റെ ലക്ഷ്യം. തകര്‍ക്കേണ്ടത് 2017-18 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി കണ്ടെത്തിയ 100 പോയിന്റിന്റെ റെക്കോര്‍ഡ്. നിലവില്‍ 31 കളിയില്‍ നിന്ന് 86 പോയിന്റുമായാണ് ലിവര്‍പൂള്‍ കിരീടം ഉറപ്പിച്ചത്. രണ്ടാമതുള്ള സിറ്റിയുടേത് 63 പോയിന്റ്. സീസണില്‍ ഇതുവരെ 28 ജയങ്ങള്‍ ലിവര്‍പൂള്‍ സ്വന്തമാക്കിയപ്പോള്‍ തോറ്റത് ഒരേയൊരു തവണ മാത്രം. 

ആദ്യ എട്ട് ഹോം മത്സരങ്ങളും ജയിച്ചാണ് ലിവര്‍പൂള്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലിവര്‍പൂളിന്റെ ആ തേരോട്ടത്തിന് തടയിട്ടത് മാഞ്ചസ്റ്റര്‍ യുനൈറ്റഡും, സമനില പിടിച്ച്. എന്നാല്‍ പിന്നാലെ വന്ന 18 കളിയിലും തുടരെ ജയം പിടിച്ചാണ് ക്ലോപ്പും കൂട്ടരും തിരിച്ചടിച്ചത്. 

ജനുവരി 29ന് വെസ്റ്റ് ഹാമിനെ 2-0ന് തകര്‍ത്ത് മറ്റൊരു നേട്ടം റെക്കോര്‍ഡ് കൂടി ലിവര്‍പൂള്‍ എഴുതി ചേര്‍ത്തു. ആദ്യമായി പ്രീമിയര്‍ ലീഗിലെ എല്ലാ വമ്പന്മാരേയും ലിവര്‍പൂള്‍ തറപറ്റിച്ചു. 2003-04 സീസണില്‍ ആഴ്‌സണലിന്റെ വിജയ കുതിപ്പിന്റെ ചരിത്രത്തിനൊപ്പം ലിവര്‍പൂള്‍ എത്തുമെന്ന് തോന്നിച്ചെങ്കിലും ഫെബ്രുവരിയില്‍ വാറ്റ്‌ഫോര്‍ഡില്‍ നിന്നേറ്റ പ്രഹരം സ്വപ്‌നം തകര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com