കറുത്ത വര്‍ഗക്കാരായ വിന്‍ഡിസ് ടീമിനെ തോല്‍പ്പിക്കാനാണ് ബൗണ്‍സര്‍ നിയമം കൊണ്ടുവന്നത്; ആരോപണവുമായി ഡാരന്‍ സമി

''ഓസീസ് പേസര്‍മാരായ ജെഫ് തോംസനും, ഡെനിസ് ലില്ലേയും കളിക്കാരെ ബൗണ്‍സറുകളിലൂടെ വേദനിപ്പിക്കുന്ന സമയം ഇങ്ങനെ ഒരു നിയമം കൊണ്ടുവരാന്‍ അവര്‍ തയ്യാറായില്ല''
കറുത്ത വര്‍ഗക്കാരായ വിന്‍ഡിസ് ടീമിനെ തോല്‍പ്പിക്കാനാണ് ബൗണ്‍സര്‍ നിയമം കൊണ്ടുവന്നത്; ആരോപണവുമായി ഡാരന്‍ സമി

വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വീണ്ടും തിരികൊളുത്തി വിന്‍ഡിസ് മുന്‍ നായകന്‍ ഡാരന്‍ സമി. കറുത്ത വര്‍ഗക്കാരായ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ജയം തടസപ്പെടുത്താനാണ് ക്രിക്കറ്റില്‍ ബൗണ്‍സര്‍ നിയമം കൊണ്ടുവന്നത് എന്നാണ് സമി ആരോപിക്കുന്നത്. 

ഓസീസ് പേസര്‍മാരായ ജെഫ് തോംസനും, ഡെനിസ് ലില്ലേയും കളിക്കാരെ ബൗണ്‍സറുകളിലൂടെ വേദനിപ്പിക്കുന്ന സമയം ഇങ്ങനെ ഒരു നിയമം കൊണ്ടുവരാന്‍ അവര്‍ തയ്യാറായില്ലെന്ന് സമി പറഞ്ഞു. ഇവര്‍ ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടായില്ല. കറുത്ത വര്‍ഗക്കാര്‍ കളിയില്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്തി തുടങ്ങിയപ്പോഴാണ് നിങ്ങള്‍ ഈ നിയമം കൊണ്ടുവന്നത്, സമി ആരോപിച്ചു. 

ഇതില്‍ നിന്ന് ഞാന്‍ മനസിലാക്കുന്നത്, കറുത്ത വര്‍ഗക്കാരുടെ വിജയം തടയുന്നതിന് വേണ്ടിയാണ് ഇതെല്ലാം എന്നാണ്. ഐസിസി പങ്കുവെച്ച വീഡിയോയിലാണ് സമിയുടെ അഭിപ്രായം. ഞാന്‍ പറയുന്നത് തെറ്റായിരിക്കാം. എന്നാല്‍ എനിക്ക് തോന്നിയത് അങ്ങനെയാണ്. സിസ്റ്റം അതിന് വഴിയൊരുക്കരുതെന്നും സമി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com