ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണം; മലക്കം മറിഞ്ഞ് ലങ്കന്‍ കായിക മന്ത്രി, ഇപ്പോള്‍ സംശയം മാത്രം

2011 ഒക്ടോബര്‍ 30ന് ഐസിസിക്ക് നല്‍കിയ പരാതിയുടെ കോപ്പി ഞാന്‍ പൊലീസിന് കൈമാറിയതാണ് മഹിന്ദനന്ദ പറഞ്ഞു
ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണം; മലക്കം മറിഞ്ഞ് ലങ്കന്‍ കായിക മന്ത്രി, ഇപ്പോള്‍ സംശയം മാത്രം

2011 ലോകകപ്പ് ഫൈനല്‍ ഇന്ത്യക്ക് ശ്രീലങ്ക വിറ്റുവെന്ന ആരോപണത്തില്‍ നിന്ന് മലക്കം മറിഞ്ഞ് ലങ്കന്‍ മുന്‍ കായിക മന്ത്രി. അത് തന്റെ സംശയം മാത്രമാണെന്നാണ് മഹിന്ദനന്ദ ഇപ്പോള്‍ പറയുന്നത്. 

എന്റെ സംശയത്തില്‍ അന്വേഷണം വേണം. 2011 ഒക്ടോബര്‍ 30ന് ഐസിസിക്ക് നല്‍കിയ പരാതിയുടെ കോപ്പി ഞാന്‍ പൊലീസിന് കൈമാറിയതാണ് മഹിന്ദനന്ദ പറഞ്ഞു. ഒത്തുകളിക്ക് തന്റെ പക്കല്‍ വ്യക്തമായ തെളിവുണ്ടെന്ന് പറഞ്ഞ മഹിന്ദനന്ദയാണ് ഇപ്പോഴത് തന്റെ സംശയം മാത്രമാണെന്ന് പറഞ്ഞ് തിരുത്തുന്നത്. നേരത്തെ മഹിന്ദനന്ദയുടെ ആരോപണത്തിന് രൂക്ഷ മറുപടിയുമായി ലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ എത്തിയിരുന്നു. 

തെരഞ്ഞെടുപ്പ് അടുത്തോ എന്നായിരുന്നു ജയവര്‍ധനെയുടെ ചോദ്യം. തെളിവ് കാണിക്കാനാണ് സംഗക്കാര ആവശ്യപ്പെട്ടത്. എന്നാല്‍ കളിക്കാര്‍ ഒത്തുകളിച്ചതായി താന്‍ പറയില്ലെന്നും എന്നാല്‍ ഒരു വിഭാഗം ഇതിനായി പ്രവര്‍ത്തിച്ചെന്നും മഹിന്ദനന്ദ ആരോപിച്ചിരുന്നു. 

മഹിന്ദനന്ദയുടെ ആരോപണം വന്നതിന് പിന്നാലെ ലങ്കന്‍ കായിക മന്ത്രി ഇത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ത്യ ലോക കിരീടം ജയിച്ച സമയം അവരും രണതുംഗയും സമാനമായ ആരോപണം ഉന്നയിച്ച് എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com