അര്‍ജുന്റെ അണ്ടര്‍ 19 സെലക്ഷന്‍, നെപ്പോട്ടിസത്തില്‍ കുത്തി വീണ്ടും വിമര്‍ശനം; സത്യാവസ്ഥ ഇങ്ങനെ

അണ്ടര്‍ 16 വെസ്റ്റ് സോണ്‍ ടീമിലേക്ക് അര്‍ജുനെ സെലക്ട് ചെയ്തതാണ് അന്ന് വിവാദത്തിന് തിരികൊളുത്തിയത്
അര്‍ജുന്റെ അണ്ടര്‍ 19 സെലക്ഷന്‍, നെപ്പോട്ടിസത്തില്‍ കുത്തി വീണ്ടും വിമര്‍ശനം; സത്യാവസ്ഥ ഇങ്ങനെ

മുംബൈ: ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന് സെലക്ഷനില്‍ ലഭിക്കുന്ന പരിഗണനയെ ചൊല്ലി 2016ല്‍ സമൂഹമാധ്യമങ്ങളില്‍ കോലാഹലം ഉയര്‍ന്നിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നാലെ നെപ്പോട്ടിസം വീണ്ടും ചര്‍ച്ചയാവുമ്പോള്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പേരും വീണ്ടും വിവാദങ്ങളിലേക്കെത്തുന്നു. 

അണ്ടര്‍ 16 വെസ്റ്റ് സോണ്‍ ടീമിലേക്ക് അര്‍ജുനെ സെലക്ട് ചെയ്തതാണ് അന്ന് വിവാദത്തിന് തിരികൊളുത്തിയത്. 327 പന്തില്‍ നിന്ന് 1009 റണ്‍സ് നേടിയ പ്രണവ് ധനവാഡയെ അവഗണിച്ചു. പകരം ഒരു റെക്കോര്‍ഡും ഇല്ലാത്ത അര്‍ജുന്‍ ടെണ്ടുല്‍ക്കറെ തെരഞ്ഞെടുത്തു. യോഗ്യത സച്ചിന്റെ മകന്‍ എന്നത്...

എന്നാല്‍ വെസ്റ്റ് സോണിലേക്കുള്ള ടീമില്‍ മുംബൈക്ക് വേണ്ടി കളിക്കുന്ന കളിക്കാരെ ഉള്‍പ്പെടുത്തുന്നത് സാധാരണയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രണവിന്റെ റെക്കോര്‍ഡ് സൃഷ്ടിച്ച ഇന്നിങ്‌സ് വരുന്നത് വെസ്റ്റ് സോണിലേക്കുള്ള സെലക്ഷന് ശേഷമായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. 

തന്റെ മകന് അവസരം നിഷേധിച്ചു എന്ന ആരോപണങ്ങള്‍ തള്ളി പ്രണവിന്റെ പിതാവും ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. അര്‍ജുനും പ്രണവും നല്ല സുഹൃത്തുക്കളാണെന്നും അവര്‍ സ്ഥിരമായി സംസാരിക്കാറുണ്ടെന്നും പ്രണവിന്റെ പിതാവ് പറഞ്ഞു. നിലവില്‍ അണ്ടര്‍ 19 വിഭാഗത്തിലാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കളിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com