അര്‍ജുന് ഒന്നും തളികയില്‍ വെച്ച് നല്‍കിയിട്ടില്ല, രോഹന്‍ ഗാവസ്‌കര്‍ എത്ര മത്സരം കളിച്ചെന്ന് നോക്കണം: നെപ്പോട്ടിസത്തില്‍ ആകാശ് ചോപ്ര

ദേശീയ ടീമിലേക്ക് എത്തണം എങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുക തന്നെ വേണമെന്നും ആകാശ് ചോപ്ര
അര്‍ജുന് ഒന്നും തളികയില്‍ വെച്ച് നല്‍കിയിട്ടില്ല, രോഹന്‍ ഗാവസ്‌കര്‍ എത്ര മത്സരം കളിച്ചെന്ന് നോക്കണം: നെപ്പോട്ടിസത്തില്‍ ആകാശ് ചോപ്ര

മുംബൈ: ബോളുവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിന് പിന്നാലെയാണ് നെപ്പോട്ടിസം വീണ്ടും വലിയ ചര്‍ച്ചയായി ഉയര്‍ന്നു വന്നത്. ഇവിടെ സച്ചിന്റെ മകന്‍ അര്‍ജുന്റെ പേരിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ അര്‍ജുനെ ലക്ഷ്യം വെക്കുന്നവരുടെ വാദങ്ങള്‍ തള്ളുകയാണ് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 

ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതത്തിന് സ്ഥാനം ലഭിക്കില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഉയര്‍ന്ന തലത്തില്‍ കളിക്കാര്‍ക്ക് യാതൊരു തരത്തിലുള്ള സൗജന്യവും ലഭിക്കില്ല. ദേശീയ ടീമിലേക്ക് എത്തണം എങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുക തന്നെ വേണമെന്നും ആകാശ് ചോപ്ര പറഞ്ഞു. 

അര്‍ജുന് ഒന്നും തളികയില്‍ എടുത്ത് വെച്ച് നല്‍കിയിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോഴും അര്‍ജുന് ഇടമില്ല എന്നത് അതിന് തെളിവാണ്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ പോലും ആരുടേയും അടുപ്പക്കാര്‍ക്ക് പരിഗണന നല്‍കി സെലക്ഷന്‍ കൊടുക്കുന്നില്ല. മികച്ച പ്രകടനം മാത്രമാണ് പരിഗണിക്കുന്നത്...

സുനില്‍ ഗാവസ്‌കറുടെ മകന്‍ രോഹന്‍ ഗാവസ്‌കറിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതിരുന്നതും ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. ഗാവസ്‌കറിന്റെ മകനായത് കൊണ്ട് മാത്രം രോഹന് രാജ്യാന്തര ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. 11 ഏകദിനങ്ങള്‍ മാത്രമാണ് രോഹന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചത്. മറ്റ് മേഖലകളെ അപേക്ഷിച്ച് ക്രിക്കറ്റില്‍ സ്വജനപക്ഷപാതം കുറവാണെന്നും ആകാശ് ചോപ്ര പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com