ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു, വിൻഡീസ് കോച്ച് ഐസൊലേഷനിൽ 

രണ്ട് കൊറോണ പരിശോധനകൾ നെഗറ്റിവായാൽ മാത്രമേ സിമൺസിന് ടീമിനൊപ്പം ചേരാനാവൂ
ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു, വിൻഡീസ് കോച്ച് ഐസൊലേഷനിൽ 

വെസ്റ്റിൻഡീസ് കോച്ച് ഫിൽ സിമൺസ് ഐസൊലേഷനിൽ. ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങിൽ സിമൺസ് പങ്കെടുത്തതിനാലാണ് അദ്ദേഹം ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുന്നത്. ഒരാഴ്ച ടീം ഹോട്ടലിലെ മുറിയിൽ ഐസൊലേഷനിൽ കഴിഞ്ഞ ശേഷം രണ്ട് കൊറോണ പരിശോധനകൾ നെഗറ്റിവായാൽ മാത്രമേ സിമൺസിന് ടീമിനൊപ്പം ചേരാനാവൂ.

ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര സാധ്യമാക്കാൻ കളിക്കാരും കോച്ചിംഗ് സ്റ്റാഫും അമ്പയർമാരും മറ്റു ജീവനക്കാരുമൊക്കെ മുഴുസമയം പുറംസമ്പർക്കത്തിൽ നിന്ന് അകന്നുകഴിയണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ സിമൺസ് വെള്ളിയാഴ്ച ടീം ഹോട്ടൽ വിട്ടു. കോവിഡ് പരിശോധനകൾ പൂർത്തിയാക്കി രോ​ഗബാധിതനല്ലെന്ന് കണ്ടെത്തിയാൽ അദ്ദേഹത്തിന് വ്യാഴാഴ്ച ടീമിനൊപ്പം ചേരാൻ കഴിയും. 

ഇതോടെ മത്സരത്തിന് മേൽനോട്ടം വഹിക്കേണ്ട ചുമതല അസിസ്റ്റന്റ് കോച്ചുമാരായ റോഡി എസ്റ്റ്‌വിക്കും റയോൺ ഗ്രിഫിത്തിനുമായിരിക്കും. ജൂലൈ എട്ടിന് സതാംപ്റ്റനിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com