ക്രിസ്റ്റിയാനോയെ മെസി മിസ് ചെയ്യുന്നു? തുടരെ 5ാം വട്ടവും കളി മറന്ന് മിശിഹ 

2018ല്‍ ക്രിസ്റ്റ്യാനോ യുവന്റ്‌സിലേക്ക് ചേക്കേറിയതിന് ശേഷം എല്‍ ക്ലാസിക്കോയില്‍ മെസിയില്‍ നിന്ന് പോസിറ്റീവ് കളി വന്നിട്ടില്ല
ക്രിസ്റ്റിയാനോയെ മെസി മിസ് ചെയ്യുന്നു? തുടരെ 5ാം വട്ടവും കളി മറന്ന് മിശിഹ 

ബെര്‍ണബ്യൂ: ക്രിസ്റ്റിയാനോയുടെ പോക്കിന് ശേഷം തിരികെ കയറാന്‍ പാടുപെടുകയാണ് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. എന്നാല്‍ ക്രിസ്റ്റ്യാനോയെ റയല്‍ മിസ് ചെയ്യുന്നത് പോലെ ചിര വൈരികളുടെ തലവനായ മെസിയും മിസ് ചെയ്യുന്നുണ്ട്. എല്‍ ക്ലാസിക്കോയിലെ മെസിയുടെ കളി കണ്ട് ഫുട്‌ബോള്‍ ലോകം പറയുന്നത് അങ്ങനെയാണ്...

2018ല്‍ ക്രിസ്റ്റ്യാനോ യുവന്റ്‌സിലേക്ക് ചേക്കേറിയതിന് ശേഷം എല്‍ ക്ലാസിക്കോയില്‍ മെസിയില്‍ നിന്ന് പോസിറ്റീവ് കളി വന്നിട്ടില്ല. തുടരെയുള്ള അഞ്ച് എല്‍ ക്ലാസിക്കോയില്‍ മെസിക്ക് വല ചലിപ്പിക്കാനായിട്ടില്ല. ഗോള്‍ കണ്ടെത്താനായിട്ടില്ലെന്നതിന് പുറമെ, ഒരു അസിസ്റ്റ് പോലും ഈ കളികളില്‍ മെസിയില്‍ നിന്ന് വന്നതുമില്ല. 

2018 മെയിലാണ് ക്രിസ്റ്റിയാനോ അവസാനമായി എല്‍ ക്ലാസിക്കോ കളിച്ചത്. അന്ന് 2-2ന് സ്‌കോര്‍ ലൈനെത്തിയപ്പോള്‍ മെസിയുടെ ഗോളുണ്ടായിരുന്നു. 26 ഗോളുമായി എല്‍ ക്ലാസിക്കോയിലെ ടോപ് സ്‌കോററായി നില്‍ക്കുന്ന മെസിയുടെ വമ്പന്‍ പോരിലെ ഈ ഗോള്‍ വരള്‍ച്ച ആരാധകരെ നിരാശപ്പെടുത്തുന്നു. 

കഴിഞ്ഞ മാസങ്ങളില്‍ ന്യൂകാമ്പിന് പുറത്ത് നടന്ന മത്സരങ്ങളില്‍ ഗോള്‍ കണ്ടെത്താന്‍ മെസി ബുദ്ധിമുട്ട് നേരിട്ടതിന്റെ തുടര്‍ച്ചയാണ് ബെര്‍നാബ്യൂവിലും കണ്ടത്. ഇതോടെ തുടര്‍ച്ചയായ ഏഴ് എവേ മത്സരങ്ങളിലായി മെസി ഗോള്‍ കണ്ടെത്താതെ ആയിട്ട്. 2007 മാര്‍ച്ചിന് ശേഷം ഇങ്ങനെ വരുന്നത് ആദ്യം. 

റയലിലെ ലാ ലീഗയില്‍ ബാഴ്‌സക്ക് തോല്‍പ്പിക്കാനാവാതെ പോവുന്നത് 2012-2013 സീസണിന് ശേഷവും ആദ്യമാണ്. മുന്‍ തട്ടകത്തില്‍ എല്‍ ക്ലാസിക്കോ പോര് കാണാന്‍ ക്രിസ്റ്റിയാനോയും എത്തിയിരുന്നു. ഇറ്റാലിയന്‍ ഡെര്‍ബിയില്‍ ഇന്ററിനെതിരായ പോര് കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് മാറ്റിവെച്ചതോടെയാണ് ബെര്‍ണബ്യുവിലേക്ക് ക്രിസ്റ്റിയാനോ എത്തിയത്. മെസി മങ്ങിയെ കളിയില്‍ 71ാം മിനിറ്റിലെ വിനിഷ്യസ് ജൂനിയറുടേയും ഇഞ്ചുറി ടൈമിലെ മരിയാനോയുടേയും ഗോളുകള്‍ റയലിനെ തുണച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com