'ട്രാക്കിലെ റാണി, കണ്ടു പഠിക്കൂ ഈ ഓട്ടക്കാരിയേ'; മോദിയുടെ ഹാഷ് ടാഗില്‍ പി ടി ഉഷയെ പ്രകീര്‍ത്തിച്ച് രാജസ്ഥാന്‍ 

'ട്രാക്കിലെ റാണി, കണ്ടു പഠിക്കൂ ഈ ഓട്ടക്കാരിയേ'; മോദിയുടെ ഹാഷ് ടാഗില്‍ പി ടി ഉഷയെ പ്രകീര്‍ത്തിച്ച് രാജസ്ഥാന്‍ 

വനിതാ ദിനത്തോടനുബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട #SheInspiresUs ക്യാംപെയ്‌നിന്റെ ഭാഗമായാണ് പി ടി ഉഷയെ പ്രകീര്‍ത്തിച്ചുള്ള രാജസ്ഥാന്റെ ട്വീറ്റ്

ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ സെക്കന്റുകളിലൊരംശത്തിന്റെ വ്യത്യാസത്തില്‍ മെഡലകന്ന് പോയെങ്കിലും ആ കുതിപ്പിനെ മാറ്റി നിര്‍ത്തി പെണ്‍കരുത്തിനെ കുറിച്ച് പറഞ്ഞു പോവാനാവില്ല. 1984ല്‍ പി ടി ഉഷ ലോകത്തിന് കാട്ടിക്കൊടുന്ന ആ കരുത്ത് പിന്നിടങ്ങോട്ട് വന്ന തലമുറക്കെല്ലാം പ്രചോദനമായിരുന്നു. ട്രാക്കിലും ജീവിതത്തിലും പൊരുതാന്‍ വരും തലമുറക്ക് മുന്‍പില്‍ തല ഉയര്‍ത്തി മാതൃകയായി നില്‍ക്കുന്ന ട്രാക്കിലെ ഇന്ത്യയുടെ രാഞ്ജിയെ ഓര്‍മകളിലേക്ക് വീണ്ടുമെത്തിക്കുകയാണ് രാജസ്ഥാന്‍.

വനിതാ ദിനത്തോടനുബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട #SheInspiresUs ക്യാംപെയ്‌നിന്റെ ഭാഗമായാണ് പി ടി ഉഷയെ പ്രകീര്‍ത്തിച്ചുള്ള രാജസ്ഥാന്റെ ട്വീറ്റ്. വനിതാ ദിനത്തില്‍ സമൂഹമാധ്യമങ്ങളിലെ തന്റെ അക്കൗണ്ട് സമൂഹത്തിന് പ്രചോദനമായി നിന്ന വനിതകള്‍ക്കായി നല്‍കുമെന്ന് മോദി പറഞ്ഞിരുന്നു. 

മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യന്‍ അഭിമാനം വാനോളം ഉയര്‍ത്തിയ പി ടി ഉഷയെ രാജസ്ഥാന്‍ പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ വീണ്ടും എല്ലാവരുടേയും മുന്‍പിലേക്കെത്തിക്കുന്നത്. ഫിറ്റ്‌നസിലും, നിശ്ചയദാര്‍ഡ്യത്തിലും പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പിഐബി രാജസ്ഥാന്‍  ട്വീറ്റില്‍ പറയുന്നു. 

ലോസ് ആഞ്ചലസ് ഒളിംപിക്‌സിലെ 400 മീറ്റര്‍ ഫൈനലില്‍ റൊമാനിയയുടെ ക്രിസ്റ്റിയാനയും ഉഷയും ഓടിയെത്തിയത് ഒരേ സമയമായിരുന്നെങ്കില്‍ സെക്കന്റുകളുടെ നൂല്‍പഴുതില്‍ ഇന്ത്യക്ക് നിരാശപ്പെടേണ്ടി വന്നു. 

ഗോദയിലും, ബാഡ്മിന്റണ്‍ കോര്‍ട്ടിലും ഇന്ത്യക്ക് വേണ്ടി ഇടിമുഴക്കം തീര്‍ത്ത സാക്ഷി മാലിക്കും, പി വി സിന്ധുവും നല്‍കിയ പ്രചോദനത്തെ കുറിച്ചും പിഐബി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com