ട്വന്റി20 ലോകകപ്പ് സെമി; കളി മുടക്കി മഴ, മത്സരം ഉപേക്ഷിച്ചാല്‍ ഇന്ത്യ ഫൈനലില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2020 10:03 AM |
Last Updated: 05th March 2020 10:16 AM | A+A A- |

സിഡ്‌നി: വനിതാ ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍ രസംകൊല്ലിയായി മഴ. കനത്ത മഴയെ തുടര്‍ന്ന് നിശ്ചിത സമയത്ത് ടോസിടാനായില്ല. സെമി ഫൈനലിന് റിസര്‍വ് ഡേ ഇല്ലാത്തതിനാല്‍ മത്സര ഫലം ലഭിച്ചില്ലെങ്കില്‍ ഗ്രൂപ്പ് ചാമ്പ്യനായ ഇന്ത്യ ഫൈനലിലേക്ക് കടക്കും.
ഇന്ത്യന്‍ സമയം 11 മണിയോടെ ടോസിടാനും 11.21ന് മത്സരം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. രണ്ട് സെമി ഫൈനലും മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഫൈനലിലെത്തും. മത്സരഫലം നിര്‍ണയിക്കണമെങ്കില്‍ ഇരു ടീമുകളും 10 ഓവറെങ്കിലും ബാറ്റ് ചെയ്യണം. നിലവിലെ സാഹചര്യത്തില്‍ മത്സരം പൂര്‍ത്തിയാക്കാനുള്ള സാധ്യതകള്‍ വിരളമാണ്.
India v England weather update
— T20 World Cup (@T20WorldCup) March 5, 2020
To complete a 10 over a side match, the toss must be held by 4.36pm local time, and play must commence by 4.51pm local time.
We will keep you updated as the day progresses.#INDvENG | #T20WorldCup pic.twitter.com/MVUfMBcuC4
2018 ട്വന്റി20 ലോകകപ്പിലേതിന് സമാനമാണ് ഈ വര്‍ഷത്തേയും ഇന്ത്യയുടെ മുന്നേറ്റം. 2018ലും ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ഉള്‍പ്പെടെ നാല് ടീമുകളെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലേക്കെത്തിയത്. ആ വര്‍ഷം ഇംഗ്ലണ്ട് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരും. 2018 സെമി ഫൈനലില്‍ ഇന്ത്യയുടെ കുതിപ്പിന് തടയിട്ടത് പോലെ ഈ വര്‍ഷവും ഇംഗ്ലണ്ട് വില്ലനാവുമോ എന്നതാണ് ആശങ്ക തരുന്നത്.
ട്വന്റി20യില്‍ 19 വട്ടം നേരിട്ടതില്‍ 4 വട്ടം മാത്രമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം നേടാനായത്. 15 വട്ടവും ജയം പിടിച്ചത് ഇംഗ്ലണ്ട്. വനിതാ ട്വന്റി20യില്‍ ഇംഗ്ലണ്ടിനോട് തോറ്റ അത്രയും മത്സരങ്ങള്‍ മറ്റൊരു ടീമിനോടും ഇന്ത്യ തോറ്റിട്ടില്ല. 2020 ലോക ട്വന്റി20 സെമി ഫൈനലിന് മുന്‍പ് ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നേരിട്ട 5 തവണയും ഇന്ത്യ തോല്‍വിയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്.