തീപാറും വേഗത്തില്‍ എംബാപ്പെയുടെ കുതിപ്പ്; സോളോ ഗോള്‍ കണ്ട് ത്രില്ലടിച്ച് ഫുട്‌ബോള്‍ ലോകം 

ലയോണിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് വിട്ട കളിയില്‍ ഇഞ്ചുറി ടൈമിലേത് ഉള്‍പ്പെടെ മൂന്ന് ഗോളുകളാണ് എംബാപ്പെയില്‍ നിന്ന് വന്നത്
തീപാറും വേഗത്തില്‍ എംബാപ്പെയുടെ കുതിപ്പ്; സോളോ ഗോള്‍ കണ്ട് ത്രില്ലടിച്ച് ഫുട്‌ബോള്‍ ലോകം 

ക്രിസ്റ്റ്യാനോക്കും മെസിക്കും ശേഷമാണ് എന്ന ചോദ്യത്തിന്റെ ഉത്തരവുമായിട്ടാണ് പിഎസ്ജിക്ക് വേണ്ടി ഈ യുവതാരത്തിന്റെ കളി. കോപ് ദേ ഫ്രാന്‍സ് സെമി ഫൈനലില്‍ കഴിഞ്ഞ ദിവസം ഒരു തകര്‍പ്പന്‍ സോളോ ഗോളും പറത്തി വരും നാളുകള്‍ തന്റേതാകുമെന്ന സൂചന നല്‍കുകയാണ് എംബാപ്പെ. 

ലയോണിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് വിട്ട കളിയില്‍ ഇഞ്ചുറി ടൈമിലേത് ഉള്‍പ്പെടെ മൂന്ന് ഗോളുകളാണ് എംബാപ്പെയില്‍ നിന്ന് വന്നത്. അതില്‍ 70ാം മിനിറ്റില്‍ വന്ന ഗോളാണ് ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. മികച്ച ഗോളിനായുള്ള പുസ്‌കാസ് പുരസ്‌കാരത്തിന് എംബാപ്പെയുടെ നോമിനേഷന്‍ എത്തിക്കഴിഞ്ഞുവെന്നും ആരാധകര്‍ വിധിയെഴുതുന്നു. 

സ്വന്തം ഹാഫില്‍ നിന്ന് പന്തുമായി മുന്നോട്ട് നീങ്ങിയ  എംബാപ്പെ ലയോണ്‍ താരത്തെ കബളിപ്പിച്ചതിന് പിന്നാലെ വേഗം കൂട്ടി. മറ്റ് ലയോണ്‍ താരങ്ങള്‍ക്ക് എംബാപ്പെക്കൊപ്പം ഓടിയെത്താനായില്ല. പോസ്റ്റിനുള്ളില്‍ ലയോണ്‍ പ്രതിരോധ നിര താരങ്ങളെ ഏതാനും ചുവടുകള്‍ കൊണ്ട് മറികടന്ന് എംബാപ്പെ അനായാസം ഗോള്‍ വല തൊട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com