ഒത്തുകളിയോ? ചരിത്രത്തിലെ ഏറ്റവും മോശം വിക്കറ്റ് കീപ്പറോ? മറ്റൊരു ക്യാച്ച് കൂടി താഴെയിട്ട് കമ്രാന്‍ അക്മല്‍

ഉയര്‍ന്ന് പൊങ്ങിയ പന്ത് പിടിക്കാന്‍ തന്റെ ഇടത്തേക്ക് ഓടി കൃത്യമായ പൊസിഷനെടുത്ത് കമ്രാന്‍ അക്മല്‍ നിന്നെങ്കിലും ഫലമുണ്ടായില്ല
ഒത്തുകളിയോ? ചരിത്രത്തിലെ ഏറ്റവും മോശം വിക്കറ്റ് കീപ്പറോ? മറ്റൊരു ക്യാച്ച് കൂടി താഴെയിട്ട് കമ്രാന്‍ അക്മല്‍

ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിന്റെ പ്രകടനമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ സംസാര വിഷയം. ക്യാച്ചുകള്‍ കൈവിട്ടു കളയുന്ന പതിവ് കഴിഞ്ഞ ദിവസം ക്വാട്ട ഗ്ലാഡിയേറ്റേഴ്‌സിനെതിരേയും കമ്രാന്‍ അക്മലില്‍ നിന്ന് വന്നതോടെ വാതുവെപ്പിലേക്കാണ് ആരാധകര്‍ വിരല്‍ ചൂണ്ടുന്നത്.

കമ്രാന്റൈ പെഷ്വാര്‍ ടീമിനെതിരെ ചെയ്‌സ് ചെയ്യുകയായിരുന്ന ഗ്ലാഡിയേറ്റേഴ്‌സിന് അവസാന 10 പന്തില്‍ ജയിക്കാന്‍ വേണ്ടിയത് 50 റണ്‍സ്. ഈ സമയം വാലറ്റക്കാരനായ സൊഹെയ്ല്‍ ഖാന്‍ ഹസന്‍ അലിയുടെ ഡെലിവറിയില്‍ കൂറ്റനടിക്ക് ശ്രമിച്ചു. എന്നാല്‍ ഉയര്‍ന്ന് പൊങ്ങിയ പന്ത് പിടിക്കാന്‍ തന്റെ ഇടത്തേക്ക് ഓടി കൃത്യമായ പൊസിഷനെടുത്ത് കമ്രാന്‍ അക്മല്‍ നിന്നെങ്കിലും ഫലമുണ്ടായില്ല.

കമ്രാന്‍ അക്മലിന്റെ കൈകള്‍ക്കിടയിലൂടെ പന്ത് താഴേക്ക്. അത്രയും നിസാരമായ ക്യാച്ച് പോലും കമ്രാന്‍ അക്മല്‍ നഷ്ടപ്പെടുത്തിയതോടെയാണ് ഒത്തുകളിയെന്ന സംശയത്തിലേക്ക് ആരാധകര്‍ വിരല്‍ചൂണ്ടുന്നത്. കൈയ്യില്‍ കിട്ടിയ പന്ത് അക്മല്‍ നിലത്തേക്ക് ഇടുകയാണ് ചെയ്യുന്നത് എന്നാണ് അഭിപ്രായം ഉയരുന്നത്. ചരിത്രത്തിലെ ഏറ്റവും മോശം വിക്കറ്റ് കീപ്പറാണ് അക്മല്‍ എന്നും ആരാധകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com