ഫ്രീ പാസ് പരാമര്‍ശം ഒരു ടീമിനേയും ഉദ്ദേശിച്ചല്ല, ഇന്ത്യന്‍ ആരാധകരെ കുത്തി സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍

'അഭിമുഖം മുഴുവന്‍ കാണാതെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണ്'
ഫ്രീ പാസ് പരാമര്‍ശം ഒരു ടീമിനേയും ഉദ്ദേശിച്ചല്ല, ഇന്ത്യന്‍ ആരാധകരെ കുത്തി സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍

നിതാ ട്വന്റി20 ലോകകപ്പ് ഫൈനലിലേക്ക് ഫ്രീ പാസ് എന്ന തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതെന്ന് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡെയ്ന്‍ വാന്‍ നികെര്‍ക്. സെമിയില്‍ തോല്‍ക്കുന്നതാണ് ഫ്രീ പാസിലൂടെ ഫൈനലിലേക്ക് കടക്കുന്നതിലും നല്ലത് എന്ന നികെര്‍ക്കിന്റെ വാക്കുകള്‍ക്കെതിരെ വലിയ വിമര്‍ശനം ഇന്ത്യന്‍ ആരാധകരില്‍ നിന്ന് ഉയര്‍ന്നതോടെയാണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്റെ പ്രതികരണം.

വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായാണ് നികെര്‍ക് എത്തുന്നത്. ഒരു ടീമിനേയും ഞാന്‍ ഉദ്ദേശിച്ചില്ല. അഭിമുഖം മുഴുവന്‍ കാണാതെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണ്. കഴിവുള്ള ടീമിന്റെ ക്യാപ്റ്റന്‍ എന്നതില്‍ ഇപ്പോഴും അഭിമാനിക്കുന്നു, ട്വിറ്ററില്‍ നികെര്‍ക് കുറിച്ചു.

വിവാദ പരാമര്‍ശമുണ്ടായ അഭിമുഖത്തിന്റെ വീഡിയോയും സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ പങ്കുവെച്ചു. കളി നടന്നത് ഗ്രൗണ്ട് സ്റ്റാഫിന്റെ പ്രയത്‌ന ഫലമായാണ്. അവരെ അഭിനന്ദിക്കുന്നു. ഇവിടെ നമ്മള്‍ ക്രിക്കറ്റ് കളിക്കാനാണ് വന്നിരിക്കുന്നത്. ലോകകപ്പ് ഫൈനലിലേക്ക് ഫ്രീ പാസ് കിട്ടുന്നതിനേക്കാള്‍ തോല്‍വിക്കാണ് താന്‍ പ്രാധാന്യം നല്‍കുക...അഭിമുഖത്തില്‍ നികെര്‍കില്‍ നിന്ന് വന്ന വാക്കുകള്‍ ഇങ്ങനെ.

ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ചാമ്പ്യന്മാരായി എത്തിയ ഇന്ത്യ ഫൈനലിലേക്ക് കടക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നാലില്‍ നാല് ജയവും പിടിക്കാന്‍ ഇംഗ്ലണ്ടിനെ ആരെങ്കിലും തടഞ്ഞോ എന്ന ചോദ്യവുമായി ബോറിയ മജുംദാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. നികെര്‍ക് ഇത് ഇന്ത്യയോടല്ല, അവരുടെ ക്രിക്കറ്റ് ബോര്‍ഡിനോടോ, ഐസിസിയോടോ പറയൂ എന്നായിരുന്നു മജുംദാറിന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com