സ്പിന്‍ ചെയ്യാന്‍ അറിയാത്ത വാഷിങ്ടണിനെ ടീമിലെടുക്കുന്നു, രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്

സ്പിന്‍ ചെയ്യാന്‍ അറിയാത്ത വാഷിങ്ടണിനെ ടീമിലെടുക്കുന്നു, രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിങ്

സക്‌സേനയും, വഖാരേയും, ഷഹബാസുമെല്ലാം വിക്കറ്റ് വീഴ്ത്തുന്നു എന്ന കുറ്റമാണോ ചെയ്തത്? ഹര്‍ഭജന്‍ ചോദിക്കുന്നു

ജലജ് സക്‌സേന, അക്ഷയ് വഖാരെ എന്നിവരെ അവഗണിച്ച് വാഷിങ്ടണ്‍ സുന്ദറിന് അവസരം നല്‍കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. വിക്കറ്റ് വീഴ്ത്തുന്നു എന്ന കുറ്റമാണോ അവരെ തഴയാന്‍ കാരണമെന്ന് ഹര്‍ഭജന്‍ ചോദിക്കുന്നു.

ജലജ് സക്‌സേന എന്നൊരു സ്പിന്നറുണ്ട്. 347 ഫസ്റ്റ് ക്ലാസ് വിക്കറ്റും 6334 ഫസ്റ്റ് ക്ലാസ് റണ്‍സുമുള്ള താരം. സക്‌സേനയെ പരിഗണിക്കാന്‍ അവര്‍ തയ്യാറല്ല. ഒരുപാട് സീസണുകളായി സക്‌സേന മികച്ച് നില്‍ക്കുന്നു. 83 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 279 വിക്കറ്റാണ് വഖാരെ വീഴ്ത്തിയത്. ഇത്രയും സ്ഥിരത പുലര്‍ത്തുന്ന ബൗളറായിട്ടും വഖാരയെ നോക്കുന്നില്ല ആരും, ഹര്‍ഭജന്‍ സിങ് പറഞ്ഞു.

ഇവരെയൊന്നും പരിഗണിക്കാതെ നിങ്ങള്‍ പറയുന്നത്, ഇന്ത്യന്‍ ക്രിക്കറ്റിന് സ്പിന്നര്‍മാരെ നഷ്ടപ്പെടുന്നു എന്നാണ്. വാഷിങ്ടണ്‍ സുന്ദര്‍ എന്ന കളിക്കാരനെ അവര്‍ തെരഞ്ഞെടുത്തു. പന്ത് സ്പിന്‍ ചെയ്യിക്കാന്‍ പോലും സാധിക്കാത്ത താരമാണ്. എനിക്ക് മനസിലാവുന്നില്ല ഇത് എന്താണെന്ന്. യഥാര്‍ഥ സ്പിന്‍ എറിയുന്ന താരത്തെ എന്തുകൊണ്ട് നിങ്ങള്‍ പരിഗണിക്കുന്നില്ല. വാഷിങ്ടണ്‍ സുന്ദറിന് ബാറ്റ് ചെയ്യാനാവുമെങ്കില്‍ ജലജ് സക്‌സേനക്കും സാധിക്കും, പ്രോപ്പര്‍ സ്പിന്നറുമാണ് സക്‌സേന, ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി.

ആത്മവിശ്വാസം നല്‍കി ഈ സ്പിന്നര്‍മാരെ വളര്‍ത്തുകയാണ് വേണ്ടത്. സക്‌സേന എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയണം. സക്‌സേനയും, വഖാരേയും, ഷഹബാസുമെല്ലാം വിക്കറ്റ് വീഴ്ത്തുന്നു എന്ന കുറ്റമാണോ ചെയ്തത്? ഹര്‍ഭജന്‍ ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com