പെണ്ണും ആണും കരയും, പരസ്യമായി, അതിനെന്താണ്? ഷഫാലിയെ വിമര്‍ശിച്ച ബിഷന്‍ സിങ് ബേദിക്കെതിരെ ആരാധകര്‍

തോല്‍വിക്ക് പിന്നാലെ സമ്മാനദാന ചടങ്ങിന് ഇടയില്‍ ഷഫാലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ കരഞ്ഞതിലേക്ക് ചൂണ്ടിയായിരുന്നു ബിഷന്‍ സിങ് ബേദിയുടെ വാക്കുകള്‍
പെണ്ണും ആണും കരയും, പരസ്യമായി, അതിനെന്താണ്? ഷഫാലിയെ വിമര്‍ശിച്ച ബിഷന്‍ സിങ് ബേദിക്കെതിരെ ആരാധകര്‍

ഫൈനലില്‍ കിരീടത്തിലേക്കുള്ള എല്ലാ വാതിലുകളും ഇന്ത്യക്ക് മുന്‍പില്‍ ഓസ്‌ട്രേലിയ അടച്ചപ്പോള്‍ ഹര്‍മന്‍പ്രീതിനും സംഘത്തിനും മറുപടിയുണ്ടായില്ല. കിരീടത്തിന് അരികെ വീണെങ്കിലും ഇന്ത്യന്‍ പെണ്‍പടക്ക് ഒപ്പം നിന്ന് തിരികെ വരാന്‍ അവര്‍ക്ക് കരുത്തേകുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. അതിനിടയില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ ബിഷന്‍ സിങ് ബേദിയില്‍ നിന്ന് വന്ന പ്രതികരണം ആരാധകരുടെ വിമര്‍ശനം വാങ്ങുകയാണ്.

പൊതുമധ്യത്തില്‍ കരയാതിരിക്കൂ എന്നായിരുന്നു ഇന്ത്യന്‍ സംഘത്തോട് ബിഷന്‍ സിങ് ബേദി ആവശ്യപ്പെട്ടത്. തോല്‍വിക്ക് പിന്നാലെ സമ്മാനദാന ചടങ്ങിന് ഇടയില്‍ ഷഫാലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ കരഞ്ഞതിലേക്ക് ചൂണ്ടിയായിരുന്നു ബിഷന്‍ സിങ് ബേദിയുടെ വാക്കുകള്‍.

നിങ്ങളോട് ഒരു അപേക്ഷയുണ്ട്. പൊതുമധ്യത്തില്‍ വെച്ച് കരയുന്നത് ഒഴിവാക്കൂ, തോല്‍ക്കുമ്പോഴല്ലെങ്കില്‍ പോലും. കണ്ണീരെന്നത് സ്വകാര്യ സ്വത്താണ്, ബിഷന്‍ സിങ് ബേദി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ആരാധകര്‍ ബിഷന്‍ സിങ് ബേദിയുടെ ഈ പരാമര്‍ശത്തിനെതിരകെ രംഗത്തെത്തി.

പൊതു ഇടത്തില്‍ വെച്ച് കരഞ്ഞാല്‍ എന്താണ് പ്രശ്‌നമെന്ന് ആരാധകര്‍ ഇന്ത്യന്‍ മുന്‍ നായകനോട് ചോദിക്കുന്നു. മനുഷ്യര്‍ക്ക് വികാരങ്ങളുണ്ട്. പൊതുഇടങ്ങളില്‍ സ്ത്രീയും പുരുഷനും കരയുന്നതില്‍ ഒരു തെറ്റുമില്ല. അവര്‍ റോബോട്ടുകളല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com