ക്വാറന്റീനില്‍ സ്റ്റെയ്ന്‍ കൂടെ കൂട്ടുക ഈ താരത്തെ, കാരണം കേട്ട് ചിരിച്ച് ക്രിക്കറ്റ് ലോകം 

ക്വാറന്റീനില്‍ കൂട്ടിനൊരാളെ നല്‍കുമെങ്കില്‍ ടീമിലുള്ള ആരെ തെരഞ്ഞെടുക്കും എന്നാണ് ഡെയ്ല്‍ സ്‌റ്റെയ്‌നിനോട് ചോദിച്ചത്
ക്വാറന്റീനില്‍ സ്റ്റെയ്ന്‍ കൂടെ കൂട്ടുക ഈ താരത്തെ, കാരണം കേട്ട് ചിരിച്ച് ക്രിക്കറ്റ് ലോകം 

കൊറോണ വൈറസ് പടരുമ്പോള്‍ ആശങ്കയിലാണ് ക്രിക്കറ്റ് ലോകവും. ഇന്ത്യയില്‍ നിന്ന് മടങ്ങിയ സൗത്ത് ആഫ്രിക്കന്‍ ടീമും, ഓസ്‌ട്രേലിയയില്‍ നിന്നും മടങ്ങിയ ന്യൂസിലാന്‍ഡ് ടീമും ഐസൊലേഷനില്‍ കഴിയുകയാണ്. മത്സരങ്ങളും, പരിശീലനവുമെല്ലാം നിര്‍ത്തിയതോടെ കളിക്കാര്‍ അപ്രതീക്ഷിതമായി ലഭിച്ച ഇടവേള ആഘോഷിക്കുകയും ചെയ്യുന്നു. 

ഈ സമയം സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡെയ്ല്‍ സ്റ്റെയ്‌നിനോട് രസകരമായ ചോദ്യമെത്തി. ക്വാറന്റീനില്‍ കൂട്ടിനൊരാളെ നല്‍കുമെങ്കില്‍ ടീമിലുള്ള ആരെ തെരഞ്ഞെടുക്കും എന്നാണ് ഡെയ്ല്‍ സ്‌റ്റെയ്‌നിനോട് ചോദിച്ചത്. 

സ്‌റ്റെയ്‌നിന് കൂട്ടായി വേണ്ടത് സൗത്ത് ആഫ്രിക്കയുടെ പുതിയ നായകനെ തന്നെ. ഡി കോക്കിനെ കൂട്ടായി വേണമെന്നാണ് സ്‌റ്റെയ്ന്‍ മറുപടി നല്‍കിയത്. നല്ല പാചകക്കാരനാണ് ഡി കോക്ക് എന്നാണ് ഇതിന് കാരണമായി സ്‌റ്റെയ്ന്‍ പറയുന്നത്. ഡി കോക്കിനൊപ്പം ഇരുന്ന് മീന്‍ പിടിക്കുന്ന വീഡിയോയെല്ലാം കാണാമെന്നും സ്‌റ്റെയ്ന്‍ പറയുന്നു. 

ലോകത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഡികോക്ക്. ഡികോക്കിന്റെ മുറിയിലേക്ക് നമ്മള്‍ വന്നാല്‍, ഒന്നുകില്‍ അവന്‍ പാചകത്തിന്റെ വീഡിയോ, അല്ലെങ്കില്‍ മീന്‍ പിടിക്കുന്ന വീഡിയോ, അതുമല്ലെങ്കില്‍ മീന്‍ പിടിക്കാന്‍ പോകുന്നതിനുള്ള ഒരുക്കത്തിലോ ആയിരിക്കും, സ്‌റ്റെയ്ന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com