'ഞാന്‍ സെവാഗോ വാര്‍ണറോ അല്ല, എന്റെ ശൈലിക്ക് ടീം പിന്തുണയുണ്ട്'; സട്രൈക്ക്‌റേറ്റ് വിവാദത്തില്‍ പൂജാര 

'എന്റെ ബാറ്റിങ് ശൈലി മാറ്റാന്‍ പറഞ്ഞ് ക്യാപ്റ്റനില്‍ നിന്നോ പരിശീലകനില്‍ നിന്നോ എനിക്ക് യാതൊരു സമ്മര്‍ദവുമില്ല'
'ഞാന്‍ സെവാഗോ വാര്‍ണറോ അല്ല, എന്റെ ശൈലിക്ക് ടീം പിന്തുണയുണ്ട്'; സട്രൈക്ക്‌റേറ്റ് വിവാദത്തില്‍ പൂജാര 

രാജ്‌കോട്ട്: ഞാന്‍ സെവാഗോ, വാര്‍ണറോ അല്ലെന്ന് ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാര. അമിത പ്രതിരോധത്തേയും താഴ്ന്ന സ്‌ട്രൈക്ക് റേറ്റിനേയും ഊന്നി ചോദ്യം ഉയര്‍ന്നതിനോടായിരുന്നു പൂജാരയുടെ പ്രതികരണം. 

ടെസ്റ്റ് ക്രിക്കറ്റില്‍ നമുക്ക് ആവശ്യമായ സമയമെടുത്ത് ബാറ്റ് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. എനിക്ക് വീരേന്ദര്‍ സെവാഗിനെ പോലെയോ, ഡേവിഡ് വാര്‍ണറെ പോലെയോ ബാറ്റ് ചെയ്യാനാവില്ലെന്നും പൂജാര പറഞ്ഞു. 

എന്റെ സ്‌ട്രൈക്ക് റേറ്റിനെ ചൊല്ലി പുറത്ത് ഒരുപാട് ചര്‍ച്ച നടക്കുന്നുണ്ട്. പക്ഷേ ടീം മാനേജ്‌മെന്റ് എന്റെ ബാറ്റിങ് ശൈലിയെ പൂര്‍ണമായും പിന്തുണക്കുന്നു. എന്റെ ബാറ്റിങ് ശൈലി മാറ്റാന്‍ പറഞ്ഞ് ക്യാപ്റ്റനില്‍ നിന്നോ പരിശീലകനില്‍ നിന്നോ എനിക്ക് യാതൊരു സമ്മര്‍ദവുമില്ല, പൂജാര പറയുന്നു. 

എന്റെ ബാറ്റിങ് സ്‌ട്രൈക്ക് റേറ്റിലെ പോരായ്മയെ കുറിച്ച് ടീം മാനേജ്‌മെന്റ് എന്നോട് സൂചിപ്പിച്ചു എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവമേയില്ല. എന്റെ ബാറ്റിങ് ശൈലി എന്താണെന്ന് ടീം മാനേജ്‌മെന്റിന് നല്ല ബോധ്യമുണ്ട്, പൂജാര പറഞ്ഞു. 

ഞാന്‍ റണ്‍സ് കണ്ടെത്തിയ പരമ്പരകളിലെ എതിര്‍ ടീം ബാറ്റ്‌സ്മാന്മാരുടെ സ്‌ട്രൈക്ക് റേറ്റും താരതമ്യം ചെയ്യണം. അവരും എന്റേത് പോലെ ഒരുപാട് പന്ത് കളിച്ചിട്ടുണ്ടാവും. കഴിഞ്ഞ രഞ്ജി ട്രോഫി ഫൈനലിലും എന്റെ മെല്ലെപ്പോക്കിനെ ചൊല്ലി ചോദ്യങ്ങള്‍ ഉയര്‍ന്നു. സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന അത്തരം വിമര്‍ശനങ്ങള്‍ക്ക് ഞാന്‍ ചെവി കൊടുക്കാറില്ല. 

ടീമിനെ ജയിപ്പിക്കുക എന്നതാണ് എന്റെ ജോലി. സെവാഗിനേയേും വാര്‍ണറേയും പോലെ അതിവേഗം റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്ന ബാറ്റ്‌സ്മാന്‍ അല്ല ഞാന്‍. എന്നാല്‍ സാധാരണ ഒരു ബാറ്റ്‌സ്മാന്‍ ക്രീസിലെടുക്കുന്ന സമയമേ ഞാനും എടുക്കുന്നുള്ളു, പൂജാര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com