'കൊറോണ കാലത്ത് വെറുതെ ഇരുന്ന് തുരുമ്പെടുക്കരുതല്ലോ'; പത്താം ക്ലാസ് പരീക്ഷ മാറ്റിയ ത്രില്ലില്‍ ഷഫാലി 

ടെന്നീസ് ബോളുകൊണ്ട് ഞാന്‍ വീട്ടില്‍ ബാറ്റിങ് പരിശീലിക്കുന്നു. കാരണം താളം പോവാതെ നോക്കേണ്ടത് ഒരു ബാറ്റ്‌സ്വുമണിന് അത്യാവശ്യമാണ്
'കൊറോണ കാലത്ത് വെറുതെ ഇരുന്ന് തുരുമ്പെടുക്കരുതല്ലോ'; പത്താം ക്ലാസ് പരീക്ഷ മാറ്റിയ ത്രില്ലില്‍ ഷഫാലി 

തിനാറാം വയസില്‍ ലോകകപ്പിലെ ഇന്ത്യയുടെ ഹീറോ ആയി തിരിച്ചെത്തിയ ഷഫാലി വര്‍മ കൊറോണ കാലത്ത് വെറുതെയിരിക്കാന്‍ തയ്യാറല്ല. ക്രിക്കറ്റ് അക്കാദമി പൂട്ടിയതിനെ തുടര്‍ന്ന് സ്വന്തമായി ക്രിക്കറ്റ് പരിശീലനം തുടരുകയാണ് ഷഫാലി. ഇരുന്ന് തുരുമ്പെടുക്കരുതല്ലോ എന്നാണ് ഇതിന് കാരണമായി ഷഫാലി പറയുന്നത്. 

പത്താം ക്ലാസ് പരീക്ഷയാണ് ഷഫാലിക്ക്. പക്ഷേ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഹരിയാന സര്‍ക്കാര്‍ പരീക്ഷ മാറ്റിവെച്ചു. ഇതോടെ ചെറിയ രീതിയില്‍ ക്രിക്കറ്റ് പരിശീലനവും മറ്റ് വിനോദങ്ങളുമായി മുഴുകുകയാണ് ഇന്ത്യയുടെ പുതിയ ബാറ്റിങ് സെന്‍സേഷന്‍. 

ട്വന്റി20 ലോകകപ്പിന് ഇടയില്‍ ഷഫാലിയുടെ വലത് കാലിന് പരിക്കേറ്റിരുന്നു. പരിക്കില്‍ നിന്ന് പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കുകയുമാണ് ഷഫാലിയുടെ ലക്ഷ്യം. ക്രിക്കറ്റ് അക്കാദമി അടച്ചെങ്കിലും രാവിലെ എക്‌സസൈസിനായി ഞാന്‍ അവിടെ പോവും. നാല് അഞ്ച് വട്ടം ഗ്രൗണ്ട് വലം വെക്കും. നെറ്റ്‌സില്‍ പരിശീലനം നടത്താനാവില്ല. അതെന്നെ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഷഫാലി പറയുന്നു. 

എന്നാല്‍ ആരോഗ്യം സംരക്ഷിക്കുകയാണ് ഈ സാഹചര്യത്തില്‍ പ്രധാനം. ടെന്നീസ് ബോളുകൊണ്ട് ഞാന്‍ വീട്ടില്‍ ബാറ്റിങ് പരിശീലിക്കുന്നു. കാരണം താളം പോവാതെ നോക്കേണ്ടത് ഒരു ബാറ്റ്‌സ്വുമണിന് അത്യാവശ്യമാണ്, ഷഫാലി പറയുന്നു. 

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാവുന്നു എന്നതാണ് സന്തോഷം. അച്ഛന്‍ എനിക്കൊപ്പം ഓസ്‌ട്രേലിയയിലേക്ക് വന്നിരുന്നു. അഭിമാനത്തോടെയാണ് അച്ഛന്‍ എന്നെ കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നത്. സിനിമ കാണലാണ് ഇപ്പോഴെന്റെ പ്രധാന പരിപാടി. ടിവിയില്‍ വരുന്ന ഏത് സിനിമയും ഞാന്‍ കാണും...ആരോഗ്യ കാര്യത്തില്‍ സച്ചിന്‍ സാറിന്റെ നിര്‍ദേശങ്ങളാണ് ഞാന്‍ പിന്തുടരുന്നത്. കൈ കഴുകുന്നതിനെ കുറിച്ച്, ശുചിതത്വ കുറിച്ചുമെല്ലാം സച്ചിന്‍ പറഞ്ഞ കാര്യങ്ങള്‍ പിന്തുടരുകയാണെന്നും ഷഫാലി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com