കോവിഡ് 19 സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം; മെസിയുടേതടക്കം പ്രതിഫലം വെട്ടിക്കുറക്കാന്‍ ബാഴ്‌സ 

ലാ ലീഗയും, ചാമ്പ്യന്‍സ് ലീഗും പൂര്‍ത്തിയാക്കാനാവില്ലെന്നാണ് ബാഴ്‌സയുടെ കണക്കു കൂട്ടല്‍
കോവിഡ് 19 സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം; മെസിയുടേതടക്കം പ്രതിഫലം വെട്ടിക്കുറക്കാന്‍ ബാഴ്‌സ 

ബാഴ്‌സ: കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ മെസി ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം ബാഴ്‌സ വെട്ടിച്ചുരുക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡ് 19ന്റെ സാഹചര്യത്തില്‍ ലാ ലീഗ സീസണ്‍ ഉള്‍പ്പെടെ മാറ്റിയതോടെ കളിക്കാരുടെ പ്രതിഫലം കുറച്ച് ക്ലബിന്റെ സാമ്പത്തിക സ്ഥിതി ബാലന്‍സ് ചെയ്യാനാണ് ശ്രമം. 

ഇത് സംബന്ധിച്ച് ലാ ലീഗ അധികൃതരുമായും, യൂറോപ്പിലെ മറ്റ് ക്ലബുകളുമായും ബാഴ്‌സ സിഇഒ ഓസ്‌കാര്‍ ഗ്രൗ ചര്‍ച്ച നടത്തി. മറ്റ് ക്ലബുകളില്‍ പലതും കളിക്കാരുടെ വേതനം കുറച്ചിട്ടുണ്ട്. 

ലോകത്ത് ഏറ്റവും കൂടുതല്‍ ശരാശരി പ്രതിഫലം നല്‍കുന്ന ക്ലബ് ബാഴ്‌സയാണെന്നാണ് ഗ്ലോബല്‍ സ്‌പോര്‍ട്‌സ് സാലറി സര്‍വേയുടെ കണക്ക്. ടിക്കറ്റ് വില്‍പ്പന, മ്യൂസിയം വിസിറ്റേഴ്‌സ്, ജേഴ്‌സി വില്‍പ്പന എന്നിവയിലെല്ലാം ബാഴ്‌സ ഉള്‍പ്പെടെയുള്ള ക്ലബുകള്‍ക്ക് തിരിച്ചടിയാണ്. 

കൊറോണ വൈറസിന്റെ സാഹചര്യത്തില്‍ സാമ്പത്തിക ആഘാതത്തെ തുടര്‍ന്ന് സ്‌പോണ്‍സേഴ്‌സ് ക്ലബുകള്‍ക്ക് പണം നല്‍കാത്തതും പ്രതിസന്ധിയുടെ തീവ്രത കൂട്ടുന്നു. ടെലിവിഷന്‍ കോണ്‍ട്രാക്റ്റിലും തിരിച്ചടി നേരിടുന്നു. ലാ ലീഗയും, ചാമ്പ്യന്‍സ് ലീഗും പൂര്‍ത്തിയാക്കാനാവില്ലെന്നാണ് ബാഴ്‌സയുടെ കണക്കു കൂട്ടല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com