കൊറോണ കാലത്തെ ജന്മദിനാഘോഷം എങ്ങനെയാവും? ക്രുനാലിന്‌ 'സീറോ കലോറി' കേക്കുമായി ഹര്‍ദിക്‌

ഈ ജന്മദിനത്തില്‍ ഐസൊലേഷനിലിരുന്ന്‌ ഞങ്ങള്‍ പരസ്‌പരം പരിപാലിക്കുകയാണെന്നും ഹര്‍ദിക്‌ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പോസ്‌റ്റില്‍ പറയുന്നു
കൊറോണ കാലത്തെ ജന്മദിനാഘോഷം എങ്ങനെയാവും? ക്രുനാലിന്‌ 'സീറോ കലോറി' കേക്കുമായി ഹര്‍ദിക്‌


മുംബൈ: കോവിഡ്‌ 19നെ തുരത്തുന്നതിലേക്ക്‌ ഏവരുടേയും ശ്രദ്ധയെത്തി നില്‍ക്കുമ്പോഴാണ്‌ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയുടെ ജന്മദിനം എത്തുന്നത്‌. കോവിഡ്‌ 19 കാലത്തെ ജന്മദിനാഘോഷം എങ്ങനെയാവും? സഹോദരന്‌ ജന്മദിനാശംസ നേര്‍ന്ന്‌ ഹര്‍ദിക്‌ പാണ്ഡ്യ അത്‌ കാട്ടിത്തരുന്നു.

കേക്കില്‍ കുളിപ്പിക്കുന്ന പതിവ്‌ കൊറോണ വൈറസ്‌ പടര്‍ന്ന്‌ പിടിക്കുന്ന ഈ സാഹചര്യത്തില്‍ പറ്റില്ലല്ലോ...അതുകൊണ്ട്‌ സീറോ കലോറി കേക്കാണ്‌ ക്രുനാലിന്‌ ഹര്‍ദിക്‌ വായില്‍ വെച്ച്‌ നല്‍കുന്നത്‌. ഈ ജന്മദിനത്തില്‍ ഐസൊലേഷനിലിരുന്ന്‌ ഞങ്ങള്‍ പരസ്‌പരം പരിപാലിക്കുകയാണെന്നും ഹര്‍ദിക്‌ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പോസ്‌റ്റില്‍ പറയുന്നു.

നേരത്തെ, കോവിഡ്‌ 19 ശക്തിയാര്‍ജിക്കുമ്പോള്‍ വൈറസ്‌ ബാധിതര്‍ക്കൊപ്പം നിന്ന്‌ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ സല്യൂട്ട്‌ ചെയ്‌ത്‌ പാണ്ഡ്യ കുടുംബം എത്തിയിരുന്നു. ഇവരാണ്‌ യഥാര്‍ഥ ഹീറോയെന്നാണ്‌ ഹര്‍ദിക്കിന്റെ കുടുംബം അവരെ വിശേഷിപ്പിച്ചത്‌.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com