കോവിഡ്‌ 19 അതിജീവിക്കാന്‍ ഭാര്യക്ക്‌ സാധിച്ചേക്കില്ല; വെല്ലിങ്‌ടണില്‍ കുടുങ്ങി കിവീസ്‌ മുന്‍ ഫാസ്റ്റ്‌ ബൗളര്‍

അഞ്ച്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ ന്യൂസിലാന്‍ഡിലേക്ക്‌ ഒബ്രിയാന്‍ എത്തിയത്‌. എന്നാല്‍ കോവിഡ്‌ ശക്തിയാര്‍ജിക്കുകയും യാത്ര വിലക്ക്‌ വരികയും ചെയ്‌തതോടെ യുകെയിലേക്ക്‌ തിരികെ പോവാന്‍ അദ്ദേഹത്തിനായില്ല
കോവിഡ്‌ 19 അതിജീവിക്കാന്‍ ഭാര്യക്ക്‌ സാധിച്ചേക്കില്ല; വെല്ലിങ്‌ടണില്‍ കുടുങ്ങി കിവീസ്‌ മുന്‍ ഫാസ്റ്റ്‌ ബൗളര്‍


വെല്ലിങ്‌ടണ്‍ :കോവിഡ്‌ 19 തന്റെ ഭാര്യയുടെ ജീവനെടുത്തേക്കുമെന്ന ആശങ്കയില്‍ ന്യൂസിലാന്‍ഡ്‌ മുന്‍ താരം ഇയാന്‍ ഒബ്രിയാന്‍. ഒബ്രിയാന്റെ ഭാര്യ റോസിയും രണ്ട്‌ മക്കളും യുകെയിലാണ്‌. റോസിക്ക്‌ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതാണ്‌ കിവീസ്‌ മുന്‍ ഫാസ്റ്റ്‌ ബൗളറെ ആശങ്കയിലാക്കുന്നത്‌.

വെല്ലിങ്‌ടണില്‍ നിന്ന്‌ യുകെയിലേക്ക്‌ പറക്കാന്‍ ഒബ്രിയാന്‍ ശ്രമം നടത്തിയെങ്കിലും ഫ്‌ലൈറ്റ്‌ കാന്‍സല്‍ ചെയ്‌തതോടെ സാധിച്ചില്ല. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഭാര്യക്കുള്ളതിനാല്‍ കോവിഡ്‌ പോലുള്ള വൈറസുകളെ അതിജീവിക്കാന്‍ ഒരുപക്ഷേ അവള്‍ക്ക്‌ സാധിച്ചേക്കില്ല.അവരുടെ അടുത്തേക്ക്‌ ഞാന്‍ എത്തിയാല്‍ അവര്‍ക്ക്‌ അത്രയും ആശ്വാസമാവും. എന്റേത്‌ പോലെ പലരും പലവിധ പ്രശ്‌നങ്ങള്‍ നേരിടുകയാണ്‌ ഈ സമയം എന്ന്‌ അറിയാം, അദ്ദേഹം പറഞ്ഞു.

അഞ്ച്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ ന്യൂസിലാന്‍ഡിലേക്ക്‌ ഒബ്രിയാന്‍ എത്തിയത്‌. എന്നാല്‍ ഈ സമയം കോവിഡ്‌ ശക്തിയാര്‍ജിക്കുകയും യാത്ര വിലക്ക്‌ വരികയും ചെയ്‌തതോടെ യുകെയിലേക്ക്‌ തിരികെ പോവാന്‍ അദ്ദേഹത്തിനായില്ല. മൂന്ന്‌ വട്ടം ഫ്‌ലൈറ്റ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തെങ്കിലും ഈ മൂന്ന്‌ വിമാനങ്ങളും കോവിഡിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി. ന്യൂസിലാന്‍ഡിന്‌ വേണ്ടി 22 ടെസ്‌റ്റും, 10 ഏകദിനവും കളിച്ച താരമാണ്‌ ഒബ്രിയാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com