നാല്‌ പേര്‍ ഒരു ബൈക്കിലിരുന്ന്‌ പോവുന്നു, അവധി ആഘോഷിക്കുകയാണ്‌; കോവിഡിന്റെ ഭീകരത ഉടന്‍ അറിയും; പാക്‌ ജനതയെ വിമര്‍ശിച്ച്‌ അക്തര്‍

"ഞങ്ങള്‍ വീട്ടിലിരിക്കാന്‍ തയ്യാറല്ല. രാജ്യത്ത്‌ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കണം", അക്തര്‍ പാക്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു
നാല്‌ പേര്‍ ഒരു ബൈക്കിലിരുന്ന്‌ പോവുന്നു, അവധി ആഘോഷിക്കുകയാണ്‌; കോവിഡിന്റെ ഭീകരത ഉടന്‍ അറിയും; പാക്‌ ജനതയെ വിമര്‍ശിച്ച്‌ അക്തര്‍


ലാഹോര്‍: കോവിഡ്‌ 19 ലോകം മുഴുവന്‍ പടരുമ്പോള്‍ പാകിസ്ഥാനിലെ ജനങ്ങള്‍ ഇതുവരെ ഈ മഹാമാരിയുടെ ഗൗരവം മനസിലാക്കിയിട്ടില്ലെന്ന്‌ കുറ്റപ്പെടുത്തി പാക്‌ മുന്‍ താരം ഷുഐബ്‌ അക്തര്‍. പാകിസ്ഥാനില്‍ ഇതുവരെ കോവിഡ്‌ 19 സ്ഥിരീകരിച്ചവരുടെ എണ്ണം 800 കടന്നു. എന്നാല്‍ ഇതിന്റെ ഭീഷണി മനസിലാക്കാതെ അവധി ആഘോഷിക്കുകയാണ്‌ പാകിസ്ഥാനിലെ ജനങ്ങളെന്ന്‌ അക്തര്‍ പറയുന്നു.

'അധികൃതരുടെ മുന്നറിയിപ്പുകള്‍ പാകിസ്ഥാനിലെ ജനങ്ങള്‍ അവഗണിക്കുകയാണ്‌. കോവിഡ്‌ 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ തന്നെ തങ്ങാനായി അവര്‍ക്ക്‌ നല്‍കിയ അവധി വിനോദയാത്രകളും മറ്റും നടത്തി ആഘോഷിക്കുകയാണ്‌ അവര്‍. നിരത്തുകളില്‍ തിങ്ങി നിറഞ്ഞ്‌ അവര്‍ നടക്കുന്നു'.

ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഞാന്‍ പുറത്തു പോയത്‌. ഞാന്‍ ആര്‍ക്കും ഹസ്‌തദാനം നല്‍കിയില്ല. ആരേയും കെട്ടിപ്പിടിച്ചില്ല. സഞ്ചരിച്ച സമയമത്രയും എന്റെ കാറിന്റെ വിന്‍ഡോ മൂടിയിരുന്നു. ഒരു ബൈക്കില്‍ നാല്‌ പേര്‍ ഒരുമിച്ചിരുന്ന്‌ പോവുന്നത്‌ ഞാന്‍ കണ്ടു. പിക്‌നിക്കിന്‌ പോവുകയാണ്‌ അവര്‍. പുറത്ത്‌ പോയി അവര്‍ ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുന്നു. ഇവിടെ ഹോട്ടലുകള്‍ ഇപ്പോഴും തുറന്ന്‌ പ്രവര്‍ത്തിക്കുന്നു. ആളുകള്‍ യഥേഷ്ടം സഞ്ചരിക്കുന്നു. എന്താണ്‌ ഇത്‌? അക്തര്‍ ചോദിക്കുന്നു.

ഇന്ത്യയിലെ ജനങ്ങള്‍ കര്‍ഫ്യൂ ആചരിച്ചു. എന്നാല്‍ ഇവിടെ പാിസ്ഥാനില്‍ യാത്ര ചെയ്യാതിരിക്കാന്‍ ആളുകള്‍ തയ്യാറല്ല. കോവിഡിലെ തൊണ്ണൂറ്‌ ശതമാനം കേസുകളും പരസ്‌പര സമ്പര്‍കത്തിലൂടെയുണ്ടാവുന്നതാണ്‌. എന്നാല്‍ ഞങ്ങള്‍ വീട്ടിലിരിക്കാന്‍ തയ്യാറല്ല. രാജ്യത്ത്‌ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കണം എന്ന്‌ അക്തര്‍ പാക്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.


പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com