10 ലക്ഷം യൂറോ നല്‍കി മെസി, ഐസിയുകള്‍ക്കായി ക്രിസ്‌റ്റിയാനോയുടെ സഹായ ഹസ്‌തം; ബാഴ്‌സലോണയെ മറക്കാതെ ഗാര്‍ഡിയോള

പോര്‍ച്ചുഗലിലെ ആശുപത്രിയിലേക്കാണ്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹായമെത്തിയത്‌ 
10 ലക്ഷം യൂറോ നല്‍കി മെസി, ഐസിയുകള്‍ക്കായി ക്രിസ്‌റ്റിയാനോയുടെ സഹായ ഹസ്‌തം; ബാഴ്‌സലോണയെ മറക്കാതെ ഗാര്‍ഡിയോള



കോവിഡ്‌ 19 ഏറെ നാശം വിതച്ച്‌ മുന്നേറുമ്പോള്‍ സഹായഹസ്‌തം നീട്ടി മെസിയും ക്രിസ്റ്റ്യാനോയും. സ്‌പെയ്‌നിലെ കോവിഡ്‌ ബാധിതരെ ചികിത്സിക്കുന്ന ആശുപത്രിക്കായി മെസി 10 ലക്ഷം യൂറോ നല്‍കി. പോര്‍ച്ചുഗലിലെ ആശുപത്രിയിലേക്കാണ്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹായമെത്തിയത്‌.

കോവിഡില്‍ 2500ലേറെ മരണങ്ങള്‍ സ്‌പെയ്‌നില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു കഴിഞ്ഞു. മെസിയെ കൂടാതെ ബാഴ്‌സ മുന്‍ പരിശീലകന്‍ പെപ്പ്‌ ഗാര്‍ഡിയോളയും സ്‌പെയ്‌നിന്‌ ധനസഹായവുമായി എത്തി. മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 10 ലക്ഷം യൂറോയാണ്‌ ഗാര്‍ഡിയോള നല്‍കിയത്‌.

പോര്‍ച്ചുഗലിലെ ആശുപത്രിയില്‍ മൂന്ന്‌ ഐസിയുകള്‍ സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ വീതമാണ്‌ ക്രിസ്റ്റ്യാനോയും അദ്ദേഹത്തിന്റെ ഏജന്റും നല്‍കിയത്‌. 10 പേരെ കിടത്താന്‍ സാധിക്കുന്ന ഐസിയുകളാണ്‌ നോര്‍ത്തേന്‍ ലിസ്‌ബണിലേയും പോര്‍ട്ടോയിലേയും ആശുപത്രികളില്‍ ക്രിസ്റ്റ്യാനോ ഒരുക്കുന്നത്‌. ആവശ്യമെങ്കില്‍ മദീരയിലേയും പോര്‍ച്ചുഗലിലെ മറ്റ്‌ ഇടങ്ങളിലേയും ആശുപത്രികള്‍ക്ക്‌ സഹായം നല്‍കപമെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കിയിട്ടുണ്ട്‌.

പോര്‍ച്ചിഗലില്‍ ഇതുവരെ 33 മരണമാണ്‌ കോവിഡ്‌ 19നെ തുടര്‍ന്നുണ്ടായത്‌. 2300 പേര്‍ക്ക്‌ കോവിഡ്‌ ബാധ ഇതിനോടകം തന്നെ റിപ്പോര്‍ട്ട്‌ ചെയ്‌തു കഴിഞ്ഞു. അവശ്യ സേവനങ്ങള്‍ക്ക്‌ മാത്രമാണ്‌ പോര്‍ച്ചുഗലില്‍ ഇപ്പോള്‍ പ്രവര്‍ത്തനാനുമതി. പോര്‍ച്ചുഗല്‍ പ്രസിഡന്റ്‌ മാഴ്‌സെലോ റോബേലോ രാജ്യത്തെ ജനങ്ങള്‍ക്ക്‌ മാതൃകയാവാന്‍ വേണ്ടി സെല്‍ഫ്‌ ഐസൊലേഷനിലേക്ക്‌ പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com