കഴിയുന്നത്ര കുടുംബങ്ങളെ സഹായിക്കും; ദിവസ കൂലിക്കാര്‍ക്ക്‌ വേണ്ടി പണം സമാഹരിച്ച്‌ സാനിയ മിര്‍സ

'നമ്മളില്‍ പലര്‍ക്കും എല്ലാം ശരിയാവുന്നത്‌ വരെ വീടുകളില്‍ തന്നെ കഴിയാനുള്ള സാഹചര്യമുണ്ട്‌. എന്നാല്‍ നമുക്ക്‌ ചുറ്റുമുള്ള ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ ഈ ഭാഗ്യമില്ല'
കഴിയുന്നത്ര കുടുംബങ്ങളെ സഹായിക്കും; ദിവസ കൂലിക്കാര്‍ക്ക്‌ വേണ്ടി പണം സമാഹരിച്ച്‌ സാനിയ മിര്‍സ


ന്യഡല്‍ഹി: കോവിഡ്‌ 19നെ തുരത്താനുള്ള ശ്രമങ്ങളില്‍ ഭരണകൂടം മുഴുകുമ്പോള്‍ എന്താകും രാജ്യത്തെ ദിവസ വേതനക്കാരുടെ അവസ്ഥ എന്നത്‌ ആശങ്ക ഉയര്‍ത്തുകയാണ്‌. രാജ്യം മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഓരോ ദിവസത്തേയും കൂലിയെ ആശ്രയിച്ച്‌ ജീവിക്കുന്നവര്‍ എന്ത്‌ ചെയ്യും? ഇവരെ സഹായിക്കണമെന്നുള്ള ആവശ്യം എല്ലാ ഭാഗത്ത്‌ നിന്നും ഉയരുമ്പോള്‍ ഇന്ത്യന്‍ ടെന്നീസ്‌ താരം സാനിയ മിര്‍സ ഒരു പടി കൂടി കടന്നു. പണം സമാഹരിക്കുകയാണ്‌ സാനിയ...

ലോകം പ്രതിസന്ധിയിലൂടെ കടന്നു പോവുന്ന ഈ ഘട്ടത്തില്‍ നമ്മളില്‍ പലര്‍ക്കും എല്ലാം ശരിയാവുന്നത്‌ വരെ വീടുകളില്‍ തന്നെ കഴിയാനുള്ള സാഹചര്യമുണ്ട്‌. എന്നാല്‍ നമുക്ക്‌ ചുറ്റുമുള്ള ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ ഈ ഭാഗ്യമില്ല. അവരെ സഹായിക്കേണ്ടത്‌ നമ്മുടെ കടമയാണ്‌, സാനിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

സഫയും ഞങ്ങളില്‍ കുറച്ചു പേരും ചേര്‍ന്ന്‌ ഞങ്ങള്‍ക്ക്‌ കഴിയുന്നത്ര കുടുംബങ്ങളെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ സാനിയ പറയുന്നു. കളിക്കളത്തിന്‌ പുറത്തെ പല നിലപാടുകള്‍ കൊണ്ടും കയ്യടി നേടിയ സാനിയ കോവിഡ്‌ 19 കാലത്തും ഹൃദയം കീഴടക്കുകയാണ്‌. കഴിഞ്ഞ ദിവസം ക്രിക്കറ്റ്‌ താരങ്ങളായ ഇര്‍ഫാന്‍ പഠാനും, യൂസഫ്‌ പഠാനും വഡോദരയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ 4000 മാസ്‌കുകള്‍ കൈമാറിയും മാതൃക തീര്‍ത്തിരുന്നു.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com