പട്ടിണിയിലേക്ക്‌ വീണവര്‍ക്ക്‌ റേഷനുമായി ഷാഹിദ്‌ അഫ്രീദി, 2000 കുടുംബങ്ങള്‍ക്ക്‌ സഹായം; കയ്യടിച്ച്‌ ഹര്‍ഭജന്‍ സിങ്‌

ലോകത്തിന്റെ നല്ലതിനായി പ്രാര്‍ഥിക്കാം. അഫ്രീദി സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്ക്‌ വിതരണം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച്‌ ഹര്‍ഭജന്‍ കുറിച്ചു
പട്ടിണിയിലേക്ക്‌ വീണവര്‍ക്ക്‌ റേഷനുമായി ഷാഹിദ്‌ അഫ്രീദി, 2000 കുടുംബങ്ങള്‍ക്ക്‌ സഹായം; കയ്യടിച്ച്‌ ഹര്‍ഭജന്‍ സിങ്‌


പാകിസ്ഥാനിലെ കോവിഡ്‌ ബാധിതരുടെ എണ്ണം 1000 പിന്നിട്ടു. കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്‌ പാക്‌ ഭരണകൂടം കടക്കുന്നതിന്‌ ഇടയില്‍ ദിവസ വേതനക്കാരെ സഹയിച്ചെത്തിയ ക്രിക്കറ്റ്‌ താരം ഷാഹിദ്‌ അഫ്രീദി കയ്യടി നേടുന്നു. 2000 കുടുംബങ്ങള്‍ക്കാണ്‌ തത്‌കാലത്തേക്കുള്ള റേഷന്‍ അഫ്രീദി നല്‍കിയത്‌.

കോവിഡ്‌ 19നെ ചെറുക്കാനുള്ള നിയന്ത്രണങ്ങളുടെ പേരില്‍ ദിവസ കൂലിക്കാര്‍ക്ക്‌ തൊഴില്‍ നഷ്ടമാവുന്നതോടെ പട്ടിണിയാണ്‌ ഇവര്‍ക്ക്‌ മുന്‍പിലേക്കെത്തുന്നത്‌. ഇത്‌ മനസിലാക്കി സഹായ ഹസ്‌തവുമായി എത്തിയ അഫ്രീദിയെ പ്രശംസിച്ചവരില്‍ ഒരു ഇന്ത്യന്‍ ക്രിക്കറ്റ്‌ താരവുമുണ്ട്‌. ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ്‌ അഫ്രീദിയുടെ പ്രവര്‍ത്തി ഹൃദയം തൊട്ടതായി പറയുന്നത്‌.
 

മഹത്തായ കര്‍മം. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, ശക്തി നല്‍കട്ടേ, ലോകത്തിന്റെ നല്ലതിനായി പ്രാര്‍ഥിക്കാം. അഫ്രീദി സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്ക്‌ വിതരണം ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച്‌ ഹര്‍ഭജന്‍ കുറിച്ചു. ഷാഹിദ്‌ അഫ്രീദിയുടെ നീക്കം ശ്രദ്ധേയമായതിന്‌ പിന്നാലെ പാക്‌ മന്ത്രി 10 ലക്ഷം പാകിസ്ഥാന്‍ രൂപ ഷാഹിദ്‌ അഫ്രീദി ഫൗണ്ടേഷനിലേക്ക്‌ നല്‍കി.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com