വീട്ടിലുണ്ടാക്കിയ ഭക്ഷണം മാത്രം കഴിച്ചിരുന്നെങ്കില്‍ കോവിഡിനെ പേടിക്കേണ്ടിയിരുന്നില്ല; ഭക്ഷണ രീതിയെ വിമര്‍ശിച്ച്‌ അക്തര്‍

കോവിഡ്‌ 19ല്‍ നിന്ന്‌ രക്ഷനേടണം എങ്കില്‍ എല്ലാവരും അവരവരുടെ ശ്വാസകോശത്തെ കാത്ത്‌ സൂക്ഷിക്കണം
വീട്ടിലുണ്ടാക്കിയ ഭക്ഷണം മാത്രം കഴിച്ചിരുന്നെങ്കില്‍ കോവിഡിനെ പേടിക്കേണ്ടിയിരുന്നില്ല; ഭക്ഷണ രീതിയെ വിമര്‍ശിച്ച്‌ അക്തര്‍


ലാഹോര്‍: ഭക്ഷണ ശീലങ്ങളാണ്‌ ലോകം ഇന്ന്‌ നേരിടുന്ന പ്രതിസന്ധിയിലേക്ക്‌ എത്തിച്ചതെന്ന്‌ ആവര്‍ത്തിച്ച്‌ പാകിസ്ഥാന്‍ മുന്‍ താരം ഷുഐബ്‌ അക്തര്‍. ജങ്ക്‌ ഫുഡിന്‌ പ്രാധാന്യം നല്‍കിയുള്ള ഭക്ഷണ ശീലം നമ്മുടെ രോഗപ്രതിരോധ ശേഷിയെ നശിപ്പിച്ചെന്നും, അതിന്റെ ഫലങ്ങളാണ്‌ കോവിഡ്‌ 19ന്റെ രൂപത്തില്‍ അനുഭവിക്കുന്നതെന്നും അക്തര്‍ പറഞ്ഞു.

നേരത്തേ, ചൈനീസ്‌ ജനതയുടെ ഭക്ഷണ രീതിയാണ്‌ കൊറോണ വൈറസ്‌ സൃഷ്ടിച്ചതെന്ന്‌ അക്തര്‍ പറഞ്ഞിരുന്നു. വവ്വാലിനേയും കാക്കയേയുമെല്ലാം കഴിക്കുന്ന ചൈനക്കാരുടെ ഭക്ഷണ രീതിയെ കുറ്റപ്പെടുത്തിയുള്ള അക്തറിന്റെ ട്വീറ്റ്‌ വിവാദമായതോടെ അക്തര്‍ തന്റെ നിലപാട്‌ മയപ്പെടുത്തി രംഗത്തെത്തിയിരുന്നു. അതിന്‌ പിന്നാലെയാണ്‌ ഇപ്പോള്‍ ജങ്ക്‌ ഫുഡിനെ വിമര്‍ശിച്ച്‌ താരമെത്തുന്നത്‌.

കോവിഡ്‌ 19ല്‍ നിന്ന്‌ രക്ഷനേടണം എങ്കില്‍ എല്ലാവരും അവരവരുടെ ശ്വാസകോശത്തെ കാത്ത്‌ സൂക്ഷിക്കണം. നമ്മള്‍ കഴിഞ്ഞ 20 വര്‍ഷമായി പിന്തുടരുന്ന ഭക്ഷണ രീതി നമ്മുടെ പ്രതിരോധി ശേഷി ഇല്ലാതാക്കുന്നതാണ്‌. ജങ്ക്‌ ഫുഡ്‌ ഉപേക്ഷിച്ച്‌ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചിരുന്നു എങ്കില്‍ ഇന്ന്‌ നമുക്കെല്ലാം ആരോഗ്യത്തോടെ ഇരിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ കൊറോണയെ പോലൊരു വൈറസ്‌ നമുക്ക്‌ ഭീഷണിയാവില്ലായിരുന്നു.

പാക്‌ ജനത കോവിഡിനെ കാര്യമായി കണക്കിലെടുക്കാത്തതിനേയും അക്തര്‍ വിമര്‍ശിച്ചിരുന്നു. അത്യാവശത്തിന്‌ റോഡിലിറങ്ങിയപ്പോള്‍ ഒരു ബൈക്കില്‍ നാല്‌ പേര്‍ ഇരുന്ന്‌ പോവുന്നതാണ്‌ കണ്ടത്‌. അവര്‍ പിക്‌നിക്‌ പോവുകയാണ്‌. ഹോട്ടലില്‍ ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുകയാണ്‌. കോവിഡിന്റെ കരുത്ത്‌ അവര്‍ കാണാനിരിക്കുന്നതേയുള്ളെന്നും അക്തര്‍ പറഞ്ഞിരുന്നു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com