ഇന്ന്‌ വൈകുന്നേരം കോഹ്‌ലിയുടെ ആ ക്ലാസിക്‌ ചെയ്‌സ്‌ കാണാം; 2016 ലോകകപ്പില്‍ ഓസീസിനെ പറപറത്തിയ കളി സ്റ്റാര്‍ സ്‌പോര്‍ട്‌സ്‌ വീണ്ടും സംപ്രേഷണം ചെയ്യുന്നു

തന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സുകളില്‍ ഏറ്റവും മുകളില്‍ കോഹ്‌ ലി വെക്കുന്നതാണ്‌ 51 പന്തില്‍ അടിച്ചെടുത്ത 82 റണ്‍സ്‌
ഇന്ന്‌ വൈകുന്നേരം കോഹ്‌ലിയുടെ ആ ക്ലാസിക്‌ ചെയ്‌സ്‌ കാണാം; 2016 ലോകകപ്പില്‍ ഓസീസിനെ പറപറത്തിയ കളി സ്റ്റാര്‍ സ്‌പോര്‍ട്‌സ്‌ വീണ്ടും സംപ്രേഷണം ചെയ്യുന്നു


ഇന്ത്യന്‍ മണ്ണിലേക്ക്‌ എത്തിയ ലോക കുട്ടി ക്രിക്കറ്റ്‌ പൂരത്തില്‍ സെമി ഫൈനലിലേക്ക്‌ പോലും ഇന്ത്യ എത്താതെ പോയേക്കുമെന്ന ആശങ്ക നിറച്ച നിമിഷങ്ങള്‍. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനെ കരകയറ്റി തുഴഞ്ഞ്‌ ഒടുക്കം തകര്‍പ്പന്‍ ഫിനിഷിങ്ങുമായി കളം നിറയുന്ന ധോനിയെ കണ്ണ്‌ നിറച്ച്‌ നമ്മള്‍ കണ്ട്‌ നിന്ന സമയം. പക്ഷേ അവിടെ ധോനിയായിരുന്നില്ല രക്ഷക്കെത്തിയത്‌. ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ച്‌ കോഹ്‌ ലി അവിടെ ഇന്ത്യയെ ട്വന്റി20 ലോകകപ്പ്‌ സെമി ഫൈനലിലേക്ക്‌ കടത്തി...

തന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സുകളില്‍ ഏറ്റവും മുകളില്‍ കോഹ്‌ ലി വെക്കുന്നതാണ്‌ 51 പന്തില്‍ അടിച്ചെടുത്ത 82 റണ്‍സ്‌. ആരാധകര്‍ക്കും ആ പ്രകടനം അങ്ങനെ മറന്നു കളയാന്‍ പറ്റില്ല. ഒരിക്കല്‍ കൂടി അത്‌ കണാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന്‌ ആഗ്രഹിച്ച ആരാധകര്‍ക്ക്‌ കോവിഡ്‌ കാലത്ത്‌ അതിന്‌ വഴിയൊരുക്കുകയാണ്‌ സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്‌.

കോഹ്‌ ലിയുടെ മാസ്‌റ്റര്‍ ക്ലാസ്‌ ഇന്നിങ്‌സ്‌ പിറന്ന മത്സരം മുഴുവന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ്‌ സംപ്രേഷണം ചെയ്യും. സ്റ്റാര്‍ സ്‌പോര്‍ട്‌സ്‌ 1, സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്‌ 1 ഹിന്ദി, സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്‌ ഫസ്റ്റ്‌ എന്നിവയില്‍ മാര്‍ച്ച്‌ 27ന്‌ വൈകുന്നേരം ആറ്‌ മണിക്ക്‌ കളി കാണാം. ഇതിന്റെ ഹൈലറ്റ്‌ ഇന്ന്‌ രാത്രി 10 മണിക്ക്‌ കാണിക്കും.

നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 94 റണ്‍സ്‌ എന്ന്‌ പരുങ്ങിയിടത്ത്‌ നിന്നാണ്‌ ധോനി ഉള്‍പ്പെടെയുള്ള താരങ്ങളെ ഒരറ്റത്ത്‌ നിര്‍ത്തി കോഹ്‌ ലി തകര്‍ത്തു കളിച്ചത്‌. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 161 റണ്‍സ്‌ വിജയ ലക്ഷ്യം അഞ്ച്‌ പന്തുകള്‍ ശേഷിക്കെ കോഹ്‌ ലിയുടെ കരുത്തില്‍ ഇന്ത്യ മറികടന്നു. 18ാം ഓവറിലും 19ാം ഓവറിലുമായി 36 റണ്‍സാണ്‌ കിങ്‌ കോഹ്‌ ലി അടിച്ചു കൂട്ടിയത്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com